“എനിക്കറിയാം ഗോപാ..നീ വാ…അല്ലേൽ ഞാൻ വരുന്നില്ല…. മമ്മി ..മമ്മി ഗോപന്റെ കൂടെ ആ മുറീലേക്ക് പോ…സിന്ധു അവിടെ കിടക്കുന്നത് ചിലപ്പോൾ മറ്റുള്ളവർക്ക് കാണാൻ പറ്റാത്ത രീതീല് ആണേൽ …”
ടോമി പറഞ്ഞു മുഴുമിപ്പിക്കുന്നതിന് മുമ്പ് കത്രീന ഗോപകുമാറിന്റെ കയ്യിൽ പിടിച്ച് രാജീവൻ കാണിച്ചു കൊടുത്ത മുറിയിലേക്ക് കുതിച്ചു.
ഓടാമ്പലിട്ടിരുന്ന ആ കതക് തുറന്ന് അകത്ത് കയറിയപ്പോൾ ഒന്നും മനസ്സിലായില്ല.
അതിനുള്ളിലിരുട്ടായിരുന്നു.
ചുവരിൽ പരതി സ്വിച്ച് ബോഡ് കണ്ടെത്തി കത്രീന ലൈറ്റിട്ടു.
ഗോപകുമാർ അലറി വിളിച്ചു.
ദേഹം മുഴുവൻ മുറിവുകളോടെ പൂർണ്ണനഗ്നയായി ഒരു പെൺകുട്ടി ഒരു കിടക്കയിൽ കിടന്നിരുന്നു.
തറയിൽ അലക്ഷ്യമായി കിടന്ന വസ്ത്രഭാഗങ്ങളെടുത്ത് കത്രീന അവളുടെ ദേഹം പുതപ്പിച്ചു.
ദേഹം കുഴഞ്ഞ് ഗോപകുമാർ കത്രീനയുടെ തോളിൽ പിടിച്ചു.
“മോനെ ..ഗോപാ…”
കത്രീനയുടെ വിളികേട്ട് ഗോപകുമാർ അവളെ നോക്കി.
“പോയെടാ..നിന്റെ അനിയത്തി …പോയി…”
അത് കേട്ട് ഗോപകുമാറിന്റെ കണ്ണുകൾ പുറത്തേക്ക് തുറിച്ചു വന്നു. അവന്റെ ദേഹം വിറപൂണ്ടു. യാന്ത്രികമായെന്നോണം അവൻ കിടക്കയിലെ മനുഷ്യരൂപത്തെ നോക്കി. മുഖത്തു നിറയെ മുറിപ്പാടുകൾ കട്ട പിടിച്ച ചോര…ചുണ്ടുകൾ കടിച്ചു മുറിച്ചിരിക്കുന്നു!
അപ്പോൾ ടോമിയങ്ങോട്ട് വന്നു.
കിടക്കയിലെ ആ രൂപം കാണാനുള്ള ശക്തിയില്ലാതെ അവൻ മുഖം മാറ്റി.
“ഈ കൊച്ച് പോയി ടോമി…”
കത്രീന ടോമിയോട് പറഞ്ഞു.
അപ്പോഴേക്കും വേച്ച് വേച്ച് അങ്ങോട്ടേക്ക് രാജീവനുമെത്തി.
ടോമിയ്ക്ക് കാര്യങ്ങളെല്ലാം വ്യക്തമായി.
അൽപ്പം മുമ്പ് യമുനയുടെയും റുഹാനയുടെയും കൂടെയുണ്ടായിരുന്നവർ ഈ മുറിയിലേക്കാണ് ഇടയ്ക്കിടെ വന്നുകൊണ്ടിരുന്നത്. അവർ മാത്രമല്ല ഇന്നലെയും ഇന്നും പല വി ഐ പികളും വന്നെന്നും അവർക്കെല്ലാം താൻ നല്ല വിരുന്നു കൊടുത്തെന്നും ആരിഫ് പറഞ്ഞത് ടോമിയോർത്തു.