അതിനുത്തരമായി അയാൾ തന്റെ വലത് കരം ഉയർത്താൻ ശ്രമിച്ചു.
ആ കൈയുടെ പലഭാഗത്തും അനവധി മുറിവുകൾ അവർ കണ്ടു.
ആയാസത്തോടെ ഉയർത്തിയ വിരൽ അയാൾ അടുത്തുള്ള മുറിയിലേക്ക് ചൂണ്ടി.
“അവിടെ…അവിടെ …അവിടെ ആ കൊച്ചുണ്ട് …ജീവനോടെയോ അല്ലാതെയോ ….”
“ഏത് കൊച്ച്?”
കത്രീനയും ടോമിയും ഒരുമിച്ച് ചോദിച്ചു.
“സിന്ധു…നിന്റെ കൂട്ടുകാരൻ ഗോപന്റെ …. ഗോപകുമാറിന്റെ പെങ്ങള് കൊച്ച്…”
നടുക്കിയ ആ വാർത്തയ്ക്ക് മുമ്പിൽ അദ്‌ഭുതസ്തബ്ധരായി അവരിരുവരുമിരുന്നു.
പരസ്പ്പരം നോക്കി.
“അവനെ വിളിക്കരുത് ..അവനെ അറിയിക്കരുത്…അവനാ ആ കൊച്ചിനെ പൊക്കീത് …ഞാൻ അതിനെ രക്ഷിക്കാൻ ആവുന്ന രീതീൽ നോക്കി..പക്ഷെ എന്നെ അവനും കൂട്ടുകാരും കൂടെ അടിച്ചു കൊല്ലാറാക്കി…”
“അവനെന്ന് വെച്ചാൽ?”
ടോമി ചോദിച്ചു.
“ആരാ അവൻ?”
“ആരിഫ് ….!!”
തങ്ങളുടെ ശ്വാസം നിലയ്ക്കുന്നത് പോലെ കത്രീനയ്ക്കും ടോമിയ്ക്കും തോന്നി.
“ഇതെന്താ മമ്മി ഈ കേക്കുന്നെ?”
ടോമി കത്രീനയോട് ചോദിച്ചു.
“അപ്പം രാജീവൻ ചേട്ടൻ സിന്ധൂനെയും കൊണ്ട് ഒളിച്ചോടി എന്നൊക്കെ നാട്ടുകാര് മൊത്തം പറഞ്ഞോണ്ട് നടക്കുന്നതോ?”
ഇത്തവണ ഞെട്ടിയത് രാജീവനായിരുന്നു.
“ഞാനോ?”
അയാളുടെ കണ്ണുകളിൽ നിന്നും നീർച്ചാലുകളൊഴുകി.