കുഞ്ഞുമോന്റെ മുഖം ജാള്യത കൊണ്ടും ലജ്ജ കൊണ്ടും ചുവന്നു.
“പറയെടാ…!”
“ഹ്മ്മ്…ഓർക്കും…”
അവൻ വിക്കി വിക്കി പറഞ്ഞു.
“അപ്പം നിന്റെ കൂടെ ഇങ്ങനെ ഒരുമിച്ച് നടക്കുമ്പം സൂക്ഷിക്കണല്ലോ,”
അവൾ ചിരിച്ചു.
“ആൻറ്റി എന്നെപ്പറ്റി അങ്ങനെയാണോ കരുതിയേക്കുന്നെ?”
അവൻ ചോദിച്ചു. അവന്റെ ശബ്ദത്തിലെ ഇടർച്ച അവൾ ശ്രദ്ധിച്ചു.
“ആൻറ്റി അറിയാതെ ആന്റ്റിയെ നോക്കീട്ടുണ്ട്..അതൊക്കെ ശരിയാ..എന്നാലും ഒരുമിച്ച് നടക്കുമ്പം എന്നെ സൂക്ഷിക്കണമെന്നൊക്കെ കേക്കുമ്പം…”
അവൻറെ വാക്കുകൾ മുറിഞ്ഞു.
“ആന്റ്റി ചുമ്മാ പറഞ്ഞതാടാ…”
അവൾ അവന്റെ തോളിൽ പിടിച്ചു.
പോക്കറ്റിലായിരുന്ന മൊബൈൽ ശബ്ദിക്കുന്നത് അവർ കേട്ടു.
കുഞ്ഞുമോൻ അവന്റെ മൊബൈൽ എടുത്തു.
“അയ്യോ ടോമിയാണല്ലോ!”
അവൻ പറഞ്ഞു.
“ടോമിയോ?”
കൊച്ചമ്മിണി ചോദിച്ചു.
“ഹാ ടോമി ..അതേ ..എന്നാടാ..?.ങ്ഹേ .!.നേരോ..?എന്റെ കർത്താവേ ..ഞാൻ ദാ എത്തീടാ…”
അവൻ തിടുക്കത്തിൽ മൊബൈൽ പോക്കറ്റിൽ വെച്ചു.
“എന്നാ കുഞ്ഞുമോനെ?”
കൊച്ചമ്മിണി ചോദിച്ചു.
********************
“രാജീവൻ ചേട്ടൻ!”
മുമ്പിലെ മാർബിൾ തറയുടെ തണുപ്പിൽ അനക്കമറ്റ് കിടക്കുന്ന ആളെക്കണ്ട് കത്രീന വിറയാർന്ന ശബ്ദത്തിൽ മന്ത്രിച്ചു.