“ഒന്നുവല്ലേ…!”
അവൾ നീട്ടി ഈണത്തിൽ പറഞ്ഞു.
“”നീയാ മൊബൈൽ എന്നാ ചെയ്യാൻ പോകുവാ?”
രമേശിന്റെ മൊബൈൽ അപ്പോഴും കുഞ്ഞുമോന്റെ കൈയ്യിലുണ്ട്. അങ്ങോട്ട് നോക്കിയാണ് അവൾ ചോദിച്ചത്.
“എന്നാ ചെയ്യാൻ പോകുവാ! അതിലെ ആ ക്ലിപ്പ് ഡിലീറ്റ് ചെയ്യണം…അല്ലേൽ പ്രശ്നവാ,”
“എന്നിട്ട് നീയെന്ന ഡിലീറ്റ് ചെയ്യാത്തെ?”
“അത്…”
എന്താണ് പറയേണ്ടതെന്ന് ഒരു നിമിഷം കുഞ്ഞുമോൻ ചിന്തിച്ചു.
“പറയെടാ…”
“ഓ! എന്നാ ഇപ്പത്തന്നെ കളഞ്ഞേക്കാം…!! ആൻറ്റീടെ ഒരു കാര്യം!”
അവൻ മൊബൈൽ സ്‌ക്രീനിൽ വിരലമർത്തി. കൊച്ചമ്മിണിയ്ക്ക് മൊബൈലിലെ സൂത്രപ്പണികൾ എന്തെങ്കിലും അറിയാമോ എന്തോ! അവിടെയും ഇവിടെയും പ്രസ്സ് ചെയ്തതിനു ശേഷം അവൻ അവളെ നോക്കി.
“കഴിഞ്ഞു…”
“ആൻറ്റി നായികയായി അഭിനയിക്കുന്ന ആ പടം ഫ്ലോപ്പായി…”
“ഒള്ളതാണോ ?”
“ഒള്ളതാ…”
അവരിരുവരും മുമ്പോട്ട് നടന്നു.
“ഡിലീറ്റ് ചെയ്യണ്ടാരുന്നു…”
ചിരിച്ചുകൊണ്ട് കൊച്ചമ്മിണി പറഞ്ഞു.