അവൻ പറഞ്ഞു.
കത്രീന ചുരിദാർ ധരിച്ചരിക്കുന്നത് കണ്ട് അവൻ സമാധാനിച്ചു.
അപ്പോൾ മീനാക്ഷി പറഞ്ഞതുപോലെയൊന്നും നടന്നില്ലേ?
“മമ്മിയെന്നാ ഇവിടെ? ആരിഫ് എന്തിയേ?”
“ഞാനൊന്ന് കക്കൂസി പോകാൻ ഇറങ്ങീതാ. അവന്റെ റൂമിലെ ലാട്രിന്റെ ഫ്ലഷ് വർക്ക് ചെയ്യുന്നില്ല,”
“വാ..ഞാൻ കാണിച്ചുതരാം…”
ടോമി മുമ്പോട്ട് നടന്നു.
കോറിഡോറിലൂടെ മുമ്പോട്ട് നടന്നപ്പോൾ നിലവറയുടെ ഭാഗത്ത് നിന്ന് അസ്പഷ്ടമായ ശബ്ദം കേട്ട് കത്രീന നിന്നു.
“ഇതിന്റെ അടീൽ മുറി ഒണ്ടോ?”
അവൾ ചോദിച്ചു.
“ഉണ്ട്..ബേസ്മെന്റ് ഉണ്ട്…”
“എന്നത് ഒണ്ടെന്നാ?”
“മമ്മിക്ക് സായിപ്പിന്റെ ജോക്കറിയാം! ബേസ്മെന്റ് എന്ന് പറഞ്ഞാ അറീത്തില്ലേ?”
“അറിയാങ്കി ഞാ ചോദിക്കുവോ?”
“ശരി! നിലവറ!”
കത്രീന രണ്ടുമൂന്ന് ചുവടുകൾ കൂടി മുമ്പോട്ട് നടന്നപ്പോൾ താഴേക്ക് പടികൾ കണ്ടു.
അവൾ അങ്ങോട്ടിറങ്ങി.
“മമ്മി എങ്ങോട്ടു പോകുവാ?”
താഴേക്കിറങ്ങിയ കത്രീനയെ കണ്ട് ടോമി ചോദിച്ചു.
“ശ്!!”
അവൾ ചുണ്ടിൽ വിരൽ ചേർത്ത് അവനെ നിശ്ശബ്ദനാക്കി.