അവൻ എഴുന്നേറ്റു.
“നീയെവിടെപ്പോകുവാ…”
കത്രീന ചോദിച്ചു.
“ചുമ്മാ ഒന്ന് പുറത്ത്…”
“എന്നാ ഞാനും വരുവാ…”
കത്രീന എഴുന്നേൽക്കാൻ ഭാവിച്ചു.
“വേണ്ട..മമ്മി ഇവിടെ ഇരി…ആരിഫുണ്ടല്ലോ…ഞാൻ വേറെ എങ്ങും പോകുന്നില്ല..ആ മൂലക്ക് വരേയുള്ളൂ. ആരിഫിനെ കമ്പ്യൂട്ടറിൽ നല്ല സിനിമ ഏതെങ്കിലും കാണും…”
വിശാലമായ ലിവിങ്റൂമിലെ ഒരു കോണിലെ കമ്പ്യൂട്ടർ സിസ്റ്റം ചൂണ്ടിക്കാണിച്ച് ടോമി പറഞ്ഞു.
“ഇങ്ങോട്ടു വാ ആന്റി…”