അവൻ അത് ഗ്ലാസ്സിലേക്ക് ചരിച്ചു. മേശപ്പുറത്തിരുന്ന ഐസ് കെറ്റിലിൽ നിന്ന് രണ്ടുമൂന്നെണ്ണമെടുത്ത് അതിലിട്ടു.
“സോഡാ?”
അവൻ കത്രീനയോടുചോദിച്ചു.
“ഉം, വേണം!”
“മമ്മീ..!”
അവൻ ശബ്ദം താഴ്ത്തി വിളിച്ചു.
“മമ്മി കുടിക്കാൻ പോകുവാണോ?”
“പിള്ളേരുടെ ആഘോഷത്തിൽ പങ്കെടുക്കാൻ വന്നതല്ലേ? തരുമ്പം മേടിച്ചില്ലേൽ മോശമല്ലേ?”
അവൾ ചോദിച്ചു.
“മമ്മീ. കുടിക്കുവാണേൽ ബിയർ കുടിക്ക്. ഇത് കട്ടിയുള്ള സാധനവാ…വാള് വെക്കും…”
“അതേ..”