“ഹായ്, അളിയാ!”
അയാൾ ടോമിയെ അമർത്തിക്കെട്ടിപ്പിടിച്ചു.
പിന്നെ അയാൾ കത്രീനയെ നോക്കി.
“നീ നിന്റെ മമ്മീടെ കൂടെ വരും എന്നല്ലേ പറഞ്ഞെ? കൊച്ച് കള്ളൻ മമ്മിയെ നൈസായിട്ട് ഒഴിവാക്കി ഗേൾ ഫ്രെണ്ടിനേം കൂട്ടിവന്നല്ലേ!”
“മമ്മിയാ ഞാൻ ടോമീടെ!”
കത്രീന പെട്ടെന്ന് പറഞ്ഞു.
“ങ്‌ഹേ?”
കണ്ണുകളിൽ ആശ്ചര്യം നിറച്ച് അയാൾ കത്രീനയെ നോക്കി.
“നേര്? കണ്ടാ പറയത്തില്ല കേട്ടോ!”
ടോമി ചിരിച്ചു.