ഞങ്ങൾ ആരിഫിൻറെ വീട്ടിലെത്തിയപ്പോൾ അൽപ്പം താമസിച്ചിരുന്നു. വീടിന്റെ മുമ്പിൽ, ഗെയ്റ്റിനടുത്ത്. ഒരുകാറും രണ്ടു മോട്ടോർ ബൈക്കുകളും കണ്ടു. കാർ ജോയിയുടേതാണ്.
ഞാൻ പുറത്ത് ആരെയും കണ്ടില്ല.
“എന്നാ വലിയ വീടാ…”
ചുറ്റും നോക്കിക്കൊണ്ട് കത്രീന അദ്‌ഭുതത്തോടെ പറഞ്ഞു.
” ചെറുക്കൻ ഒറ്റയ്ക്കാണോ ഇതിനകത്ത് താമസിക്കുന്നെ?”
“ഒറ്റയ്ക്കല്ല,”
കതകിന്റെ നേരെ നടന്നുകൊണ്ട് ടോമി പറഞ്ഞു.
“അവന്റെ പപ്പാടെ ചേട്ടൻ ഒരാളുണ്ട്. അയാള് ഇവിടെയാ. ഒന്ന് രണ്ട് ദിവസത്തേക്ക് അയാള് പൊറത്തേക്ക് പോയിരിക്കുവാ…അതാ ഇന്ന് പാർട്ടി വെച്ചേ,”
“അത് ശരി!”
കത്രീന ഇഷ്ട്ടപ്പെടാത്ത സ്വരത്തിൽ പറഞ്ഞു.
“വീട്ടിലെ പ്രായവൊള്ളോരു പുറത്ത് പോയ തക്കം നോക്കി പാർട്ടി വെക്കണങ്കി കള്ളും കഞ്ചാവും ഒണ്ടാകും! ഞാൻ വന്നത് നന്നായി…”
“പിന്നെ മമ്മീടെ ഒരു കള്ളും കഞ്ചാവും! ഒന്ന് മിണ്ടാതിരി!”
ടോമി കതകിൽ മുട്ടി.
നിമിഷങ്ങൾക്കുള്ളിൽ നല്ല ഉയരവും വണ്ണവുമുള്ള ഒരാൾ കതക് തുറന്നു പുറത്തേക്ക് വരുന്നത് കത്രീന കണ്ടു.