ദിവസങ്ങളോളം കത്രീന മൗനം തുടർന്നു. കട അടച്ചിടാൻ ടോമിയ്ക്ക് മനസ്സുവന്നില്ല. നാലഞ്ച് ദിവസം അവൻ കോളേജിൽ പോയില്ല. തനിച്ചാവുമ്പോൾ കത്രീനയെന്തെങ്കിലും അരുതാത്തത് ചെയ്യുമെന്ന് അവൻ ഭയപ്പെട്ടു. അവൻ എപ്പോഴും അവളുടെ കൂടെയിരുന്നു. ഒരുനിമിഷത്തിന്റെ പോലും ഇടവേള നൽകാതെ വർത്തമാനവും ഫലിതവുമൊക്കെ പറഞ്ഞുകൊണ്ടിരുന്നു. അവളുടെ നിർവികാരതയും മൗനവും തകർക്കുകയായിരുന്നു അവന്റെ ലക്‌ഷ്യം.
കൊച്ചമ്മിണീയം എന്നും വന്നുകൊണ്ടിരുന്നു. ചില രാത്രികളിൽ അവൾ അവരോടൊപ്പം താമസിക്കുകയും ചെയ്തു.
കൊച്ചമ്മിണി പോയിക്കഴിഞ്ഞ് ഒരു ദിവസം ടോമിയും കത്രീനയും തോടിന്റെ കരയിലിരിക്കുകയായിരുന്നു.
“മമ്മിയ്ക്ക് അത്രേം ഇഷ്ടമായിരുന്നു അയാളോട്?”
അവളുടെ കൈ കവർന്നുകൊണ്ട് അവൻ ചോദിച്ചു.
“മോനെ അങ്ങനെ ചോദിച്ചാ…”
വിദൂരതയിൽ നോക്കുകയായിരുന്ന തന്റെ മിഴികളെ അവന്റെ സുന്ദരമായ മുഖത്തേക്ക് കൊണ്ട് വന്ന് അവൾ നനവ് കലർന്ന ഭാഷയിൽ പറഞ്ഞു.
“നിന്റെ പപ്പാ മരിച്ചേപ്പിന്നെ നീയാ എനിക്കെല്ലാം. കാര്യം ഞാനെപ്പോഴും നിന്നോട് വഴക്കും അലമ്പും ഒക്കെ കാണിക്കൂങ്കിലും നിന്റെ മൊഖം ഒന്ന് മാറിയാ എന്റെ ചങ്ക് പെടയ്ക്കും….എന്നാലും മുത്തേ…”