തങ്കച്ചന്‍റെ പ്രതികാരം 2 [Smitha]

Posted by

മേരിക്കുട്ടി പറഞ്ഞു.

“അതല്ലമേരിക്കുട്ടീ! കേള്‍ക്കുന്നില്ലേ ഓരോ ന്യൂസ് ഒക്കെ. മേരിക്കുട്ടിയെ എനിക്കറിയാം. നല്ല ഒരു ലേഡി ആണ്. എല്ലാര്‍ക്കും നല്ലാഭിപ്രയാവുമാ. പക്ഷെ ഓരോ കഥകള്‍ ഇങ്ങന ഉണ്ടാകാന്‍ മനുഷ്യര്‍ നല്ലവരായത് കൊണ്ട് മാത്രം കാര്യമില്ല!”

മേരിക്കുട്ടി അദ്ധേഹത്തെ നോക്കി. ഇനി തന്നെ തിരിച്ചയക്കാനായിരിക്കാം അദ്ദേഹം ഉദ്ദേശിക്കുന്നത്. അങ്ങനെയെങ്കില്‍ ലിന്‍സിയെയും കൂട്ടി പിന്നെ ഒരു ദിവസം വരാം.

“അന്ന് കുമ്പസാരിച്ചേന്‍റെ വിഷയമല്ലേ?”

പുരോഹിതന്‍ ചോദിച്ചു.

മേരിക്കുട്ടിയുടെ മുഖത്ത് ജാള്യതയും പുഞ്ചിരിയും വിടര്‍ന്നു.

“എന്നെത്തിനാ നാണിക്കുന്നത്?”

ഫാദര്‍ ചിരിച്ചു.

“എന്‍റെ അടുത്തല്ലേ!ഏതായാലും ഓപ്പണായി സംസാരിക്കേണ്ടി വരും.അപ്പം ഒളിപ്പിച്ച് വെച്ചിട്ട് കാര്യമില്ല!”

മേരിക്കുട്ടിയുടെ മുഖം വീണ്ടും ലജ്ജയില്‍ കുതിര്‍ന്നു.

“തങ്കച്ചന്‍ എന്ത്യേ?”

അദ്ദേഹം ചോദിച്ചു.

“ആ ഇപ്പഴാ ഓര്‍ത്തെ!”

മേരിക്കുട്ടി പറഞ്ഞു.

“തങ്കച്ചായന്റെ കാര്യം കൂടി പറയാനുണ്ട് എനിക്ക് അച്ഛനോട്!”

“എന്നതാ?”

“ഗള്‍ഫീന്ന് വന്നേപ്പിന്നെ ഏത് നേരോം ആലോചനയാ അച്ഛാ! എന്തോ വെഷമം ഉണ്ട്. കുത്തി കുത്തി ചോദിക്കുന്നത് മോശവല്ലേ എന്ന് വെച്ച് ഞാനൊന്നും ചോദിക്കാന്‍ പോയില്ല. പിന്നെ ചോദിക്കാമെന്ന് വെച്ചു…”

“അതെന്നാ തങ്കച്ചന് അങ്ങന ഒരു ഏനക്കേട്?”

“അറിയില്ല. ഗള്‍ഫീന്ന്‍ പോരാന്‍ കാരണം അച്ചായന്റെ കമ്പനിടെ മുതലാളി മരിച്ചു പോയത് കൊണ്ടാ. മൊതലാളീയും അച്ചായനും തമ്മി നല്ല കൂട്ടാരുന്നു. അച്ചായനെ ഒരു എമ്പ്ലോയി ആയിട്ടൊന്നും അല്ല വേണുഗോപാല്‍ സാറ് …വേണുഗോപാല്‍ എന്നാ മുതലാളിയുടെ പേര്…കണ്ടിരുന്നെ. ശരിക്കും ഫ്രണ്ടായിട്ടാകണ്ടിരുന്നെ! വേണുഗോപാല്‍ സാറ് മരിച്ചേപ്പിന്നെ അച്ചായന് എന്തോ ഒരു വലിയ പ്രയാസം ഉണ്ട്. എന്തോ പേടി പോലെ”

“പേടിയോ?”

ഫാദര്‍ കുരിശും മൂട്ടില്‍ ചോദിച്ചു.

“എന്നാ അങ്ങനെ തോന്നാന്‍?”

“അത് അച്ഛാ ഞങ്ങള്‍ക്ക് ഒരു പണിക്കാരന്‍ ഉണ്ട്. ഒരു കുഞ്ഞാലി. ആ ….

Leave a Reply

Your email address will not be published. Required fields are marked *