ഞങ്ങളുടെ പ്രേമം…അതങ്ങ് പരന്നു… പ്രിന്‍സിപ്പാള്‍ വിളിപ്പിച്ചു. എന്നോടുള്ള താല്‍പ്പര്യം കാരണം പ്രിന്‍സിപ്പാള്‍ എന്നെ ഉപദേശിച്ചു. കര്‍ക്കശക്കാരനായ ബ്രിഗേഡിയര്‍ ഇഖ്ബാല്‍ ഇഫ്ത്തിക്കര്‍ ദുറാനി സംഭവം അറിഞ്ഞാലുള്ള കുഴപ്പത്തെ പറ്റി ഓര്‍മ്മിപ്പിച്ചു…”
മേരിക്കുട്ടി ശ്രദ്ധയോടെ പുരോഹിതന്റെ വാക്കുകള്‍ കേട്ടു.
“ഞങ്ങള്‍ അതിന് ശേഷം വളരെ ജാഗ്രതയുള്ളവരായി ..വളരെ സൂക്ഷിച്ചു..പരമരഹസ്യമായി മാത്രം കണ്ടുമുട്ടുകയോ സംസാരിക്കുകയോ ചെയ്തു…പക്ഷെ ഒരുനാള്‍ ബ്രിഗേഡിയറുടെ ഔദ്യോഗിക വാഹനം സ്കൂള്‍ അങ്കണത്തില്‍ പ്രവേശിക്കുക തന്നെ ചെയ്തു…”
മേരിക്കുട്ടി കാതുകള്‍ കൂര്‍പ്പിച്ച് അദ്ധേഹത്തിന്റെ വാക്കുകള്‍ കേട്ടു.
“ആ പീരിയഡും ഡ്രില്ലായിരുന്നു. ഞാന്‍ അവള്‍ പണ്ട് നിന്നിടത്ത് ഇരുന്ന് ഞങ്ങള്‍ക്ക് കിട്ടിയ ഒരു പ്രോജെക്റ്റ് വര്‍ക്ക് കമ്പ്ലീറ്റ് ചെയ്യുകയായിരുന്നു അപ്പോള്‍…ബ്രിഗേഡിയറുടെ വണ്ടി വരുന്നത്കണ്ടപ്പോള്‍ എനിക്ക് പന്തി കേട് തോന്നി. അയാള്‍ ഓഫീസിലേക്ക് കയറിപ്പോയി. വണ്ടിക്ക് പുറത്ത് അയാളുടെ അംഗരക്ഷകര്‍ നിന്നിരുന്നു. അവര്‍ എന്‍റെ നേര്‍ക്ക് ദേഷ്യത്തോടെ നോക്കുന്നത് കണ്ടപ്പോള്‍ തന്നെ എനിക്ക് കാര്യം മനസ്സിലായി…”
“എന്നിട്ട്?”
മേരിക്കുട്ടി ചോദിച്ചു.
“എന്നിട്ട്….”
ഫാദര്‍ കുരിശുംമൂട്ടില്‍ വാക്കുകള്‍ക്ക് വേണ്ടി പരതി.
“പറ അച്ഛാ…”
“എന്ത്ചെയ്യണം എന്നോര്‍ത്ത് ഞാന്‍ നിന്നപ്പോള്‍ അയാള്‍ ഓഫീസില്‍ നിന്നും ഇറങ്ങി ഇഷലിന്റെ കയ്യില്‍ പിടിച്ച് വലിച്ച് കൊണ്ട് പുറത്ത് നിര്‍ത്തിയിട്ടിരുന്ന വണ്ടിയുടെ അടുത്തേക്ക് വന്നു. അവളെ വലിച്ചിഴച്ച് അയാള്‍ വണ്ടിയ്ക്കകത്ത് കയറ്റി. അവള്‍ ഉറക്കെ നിലവിളിക്കുന്ന ശബ്ദം എനിക്ക് കേള്‍ക്കാമായിരുന്നു…അവളെയും കൊണ്ട് വണ്ടി നീങ്ങി. അപ്പോള്‍ അയാളോടൊപ്പമുണ്ടയിരുന്ന അംഗരക്ഷകരിലൊരാള്‍ എന്‍റെ നേരെ വിരല്‍ ചൂണ്ടി…അപ്പോള്‍ അയാള്‍ വണ്ടി നിര്‍ത്തിച്ചു …”
ഫാദര്‍ മേരിക്കുട്ടിയുടെ മുഖത്തേക്ക് നോക്കി.
“ഇഷലും എന്നെ കണ്ടു….”
ഫാദര്‍ തുടര്‍ന്നു.
“അവള്‍ അയാളുടെ പിടി വിടുവിച്ച് എന്റെനേരെ എന്‍റെ പേര് വിളിച്ചുകൊണ്ട് ഓടിവന്നു…ഓട്ടത്തിന് നല്ല വേഗമുണ്ടായിരുന്നു…കരഞ്ഞ് നിലവിളിച്ചാണ് അവള്‍ എന്‍റെ അടുത്തേക്ക് ഓടിവന്നത്…നല്ല വേഗത്തില്‍ ഓടിവന്ന അവള്‍ ഞാന്‍ നീട്ടിയ കൈകളിലേക്ക് വന്നു വീണു..പക്ഷെ ആ ആക്കത്തില്‍ ഞാന്‍