തങ്കച്ചന്‍റെ പ്രതികാരം 2 [Smitha]

Posted by

“ഞാന്‍ സ്കൂളിന്റെ ഹെഡ്ബോയ്‌ ആണ്. അതുകൊണ്ട് തന്നെ പലപ്പോഴും സ്റ്റുഡന്‍റ്റ്സ് ഇഷ്യൂവില്‍ ഒക്കെ ഇടപെടേണ്ടി വരും…ഈ ഇഷല്‍ ആരോടും അങ്ങനെ ഫ്രണ്ട്ലി ആയില്ല..ആരോടും അങ്ങനെ മിങ്കിള്‍ ചെയ്യുന്നില്ലെന്ന് അവളുടെ ഹൌസ് ക്യാപ്റ്റന്‍ എന്നോട് പറഞ്ഞപ്പോള്‍ ഞാന്‍ അവളോട് സംസാരിക്കാന്‍ തീരുമാനിച്ചു. എല്ലാബോയ്സും പെണ്‍കുട്ടികളുടെ പിന്നാലെ മണം പിടിച്ചു നടക്കുന്നവര്‍ ആണെങ്കിലും അവളുടെ പിന്നാലെ ആരും പോയില്ല..മിലിട്ടറി ഓഫീസര്‍ ആയ അവളുടെ പപ്പയെ പേടിച്ചിട്ട്‌ …”

ആ കാലം മുമ്പില്‍ കണ്ടത് പോലെ അദ്ദേഹം ഒന്ന്‍ പുഞ്ചിരിച്ചു.

“അപ്പോള്‍ ഞങ്ങള്‍ക്ക് ഡ്രില്‍ ആയിരുന്നു… എന്‍റെ ക്ലാസ്സില്‍ …ട്വല്‍വ് എ യില്‍ അതായത് മാത്ത്സ് ക്ലാസ്സില്‍ ആണ് അവളും. അവളെ തിരക്കി ചെല്ലുമ്പോള്‍ കക്ഷി ഗ്രൌണ്ടിന്റെ അറ്റത്താണ്. അതിന്‍റെ വിളുമ്പില്‍…താഴെ സൌപര്‍ണ്ണിക ലേക്ക്…ഞാന്‍ ചെന്ന് അവളെ വിളിക്കുന്നു ..അവള്‍ തിരിഞ്ഞു നില്‍ക്കുന്നു…ശിഷിരപുഷ്പ്പത്തിലെ മിനി ഷെല്ലിയേ നോക്കിയത് പോലെ കലിപ്പ് കേറിയ ഒരു നോട്ടമാണ് റെസ്പോണ്‍സ്..ഞാന്‍ കാര്യം പറഞ്ഞു..അവള്‍ തണ്ട് കാണിച്ചുകൊണ്ട് നിന്നു…അവളുടെ സൌന്ദര്യത്തിന് ഒട്ടും മാച്ചല്ലാത്ത ഒരു എക്സ്പ്രഷന്‍…ഞാന്‍ ഒരു കിലോയില്‍ ദേഷ്യപ്പെടുന്നു…അവള്‍ നൂറു കിലോ ദേഷ്യം കൊണ്ട് റെസ്പോണ്ട് ചെയ്യുന്നു..ദേഷ്യം മൂത്ത് അവള്‍ എന്നെ പിടിച്ചു തള്ളുന്നു ..പക്ഷെ എന്നെ തള്ളിയ ആക്കത്തില്‍ അവള്‍ കാലു തെറ്റി താഴേക്ക് വീഴുന്നു… മുന്‍പിന്‍ നോക്കാതെ അവളെ പിടിക്കാന്‍ ഞാന്‍ താഴേക്ക് കുതിക്കുന്നു…അവളുടെ അരയ്ക്ക് ചുറ്റിപ്പിടിക്കുന്നു….”

മേരിക്കുട്ടിയുടെ കണ്ണുകള്‍ വിസ്മയം കൊണ്ട് വിടര്‍ന്നു.

“അങ്ങനെയാണ് എന്‍റെ മാസ് എന്‍ട്രി, അവളുടെ ലൈഫിലെക്ക് …”

പുരോഹിതന്‍ തുടര്‍ന്നു.

“താഴെ ചീങ്കണ്ണി പോലും വരാന്‍ ഇഷ്ട്ടപ്പെടാത്ത ടൈപ്പ് കൂര്‍ത്ത പാറകളാണ്. അതിന്‍റെ മേലേക്ക് എങ്ങാനും വീണാല്‍ പെറുക്കിയെടുക്കാന്‍ പോലും ഒന്നും ബാക്കി കിട്ടില്ല… റീസ്ട്രീകറ്റ്ഡ് ഏരിയ ആരുന്നു, അവിടെ ഫെന്‍സും ഉണ്ടാരുന്നു.പക്ഷെ അവളെങ്ങനെയോ അതിന്‍റെ വിളുമ്പിലേക്ക് പോയി…”

അദ്ധേഹത്തിന്റെ സ്വരത്തില്‍ നെരിയോ ഒരുനനവ് കടന്നുവന്നോ? മേരിക്കുട്ടി സന്ദേഹിച്ചു.

ഫാദര്‍ ഒന്ന്‍ നിര്‍ത്തി.

“… അന്ന് ഞാനാസഹസം കാണിച്ചില്ലാരുന്നേല്‍…. അറിയാമല്ലോ! ഇഷല്‍ ദുറാനിയ്ക്ക് പിന്നെ ഞാനായി ജീവിതം..എനിക്ക് മുഴുവന്‍ ലോകവും കൈപ്പിടിയില്‍ കിട്ടിയത് പോലെ…പ്രണയം എന്ന് പറഞ്ഞാല്‍ അമരിക്ക ആറ്റംബോംബിനെ ഇത്ര തീവ്രമായി പ്രണയിച്ചിട്ടുണ്ടോ എന്ന് സംശയം! ഒരിക്കലും അവസാനിക്കാത്ത മാരത്തോണ്‍ പ്രണയം എന്നൊക്കെ ധരിച്ച നാളുകള്‍…ലവ് ഡേല്‍ സ്കൂള്‍ കണ്ട ഏറ്റവും സുന്ദരിയായ പെണ്ണിന്റെ കാമുകന്‍ ഇഷല്‍ ദുറാനിയുടെ കാമുകന്‍… ഞാന്‍ ജോസഫ് ഫ്രാന്‍സീസ്. ആ ചെറിയ പ്രായത്തിലും അത്ര പക്വതയോടെ പ്രണയിക്കാന്‍ കഴിയുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല…അത്ര അവിശ്വസനീയമായ പ്രണയം…”

ഫാദര്‍ കുരിശുംമൂട്ടില്‍ വികാരഭരിതനായി.

അദ്ധേഹത്തിന്റെ കണ്ണുകള്‍ വീണ്ടും ജനാലയ്ക്ക് പുറത്തേക്ക് നീണ്ടു. അവിടെ അമര്‍ന്നടിഞ്ഞ ഒരു നഷ്ടഗാനം കേള്‍ക്കാന്‍ ശ്രമിക്കുന്നത് പോലെ…

“വിചാരിച്ചിരുന്നത് പോലെ രഹസ്യമാക്കി വെക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല

Leave a Reply

Your email address will not be published. Required fields are marked *