മേരിക്കുട്ടിയുടെ കണ്ണുകള്‍ അദ്ഭുതത്താല്‍ വിടര്‍ന്നു.
“അച്ഛാ…!”
അവള്‍ വിസ്മയം നിറഞ്ഞ ശബ്ദത്തില്‍ അദ്ധേഹത്തെ വിളിച്ചു.
പിന്നെ അവള്‍ കണ്ടു. അദ്ധേഹത്തിന്റെ മിഴികള്‍ നിറയുന്നു. അദ്ദേഹം അവളില്‍ നിന്നും നോട്ടം മാറ്റുന്നു. കണ്ണുകള്‍ ജനാലയ്ക്ക് പുറത്ത് ദൂരെ പൂക്കള്‍ വിടര്‍ന്നുലയുന്ന മലനിരകളിലേക്ക് പോകുന്നു.
പൂക്കളെ ഉലച്ച കാറ്റ് ജനാലയിലൂടെ കടന്ന്‍ വന്ന് അദ്ധേഹത്തെ തൊട്ടു.
“അച്ഛാ…”
മേരിക്കുട്ടി വിളിച്ചു.
“പറയാമോ എന്നോട്, ആ കഥ?”
അദ്ദേഹം അവളെ നോക്കി.
പിന്നെ പുഞ്ചിരിച്ചു.
“ഇഷല്‍ ദുറാനി…”
അദ്ദേഹം പറഞ്ഞു.
“അതാണ് അവളുടെ പേര്. ഇഷല്‍ എന്ന വാക്കിന്‍റെ അര്‍ഥം അറിയാമോമേരിക്കുട്ടിയ്ക്ക്? ഇല്ലേ? പേര്‍ഷ്യന്‍ വേഡ് ആണ് അത്. ആ ഭാഷയില്‍ ‘ഇഷല്‍’ എന്നാല്‍ സ്വര്‍ഗ്ഗത്തിലെ പൂവ് എന്നാണര്‍ത്ഥം…”
അദ്ദേഹം വീണ്ടും പുറത്തേക്ക് നോക്കി.
വീണ്ടും കണ്ണുകള്‍ നിറയുന്നത് അവള്‍ കണ്ടു. മേരിക്കുട്ടിയിലെ കാമം മുഴുവന്‍ ഒരു നിമിഷം കൊണ്ട് ആവിയായിപ്പോയി.
ഒരു കൂട്ടുകാരിയെപ്പോലെ അദ്ധേഹത്തെ ചേര്‍ത്തണച്ച് സാന്ത്വനിപ്പിക്കാന്‍ അവള്‍ വെമ്പി. അദ്ധേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞപ്പോള്‍ തന്‍റെ ഹൃദയം പൊടിഞ്ഞു തകരുന്നത് പോലെ അവള്‍ക്ക് തോന്നി.
“അവള്‍ പേര്‍ഷ്യാക്കാരി ഒന്നുമല്ലകെട്ടോ. ഒന്നാന്തരം കാശ്മീരി. ലവ് ഡേലില്‍ ആരുന്നു എന്‍റെ സ്കൂളിംഗ്. ഊട്ടിയില്‍. അന്ന് പന്ത്രണ്ടാം ക്ലാസ്സില്‍ ഞാന്‍ പഠിക്കുന്നു. ആ വര്‍ഷം ഡി പി എസ്സില്‍ നിന്ന് ..ഡെല്ലി പബ്ലിക് സ്കൂളില്‍ നിന്നാണ് അവള്‍ വരുന്നത്…”
മേരിക്കുട്ടി കാതോര്‍ത്തു.
“അവളുടെ വരവ് ഒരു വലിയസംഭവം ആയിരുന്നു. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പബ്ലിക്കിനും…അത്ര സുന്ദരി…ലവ് ഡേല്‍ അങ്ങനെ ഇടയ്ക്ക് വരുന്നവര്‍ക്ക് അഡ്മിഷന്‍ കൊടുക്കുന്ന സ്കൂള്‍ അല്ല..പക്ഷെ അവളുടെ പപ്പാ സതേണ്‍ ടെറിട്ടോറിയല്‍ സോണിന്റെ ബ്രിഗേഡിയര്‍ ആയി വന്നത് കൊണ്ട് മാനേജ്മെന്റിന് സമ്മതിക്കേണ്ടി വന്നു…ബ്രിഗേഡിയര്‍ ഇഖ്ബാല്‍ ഇഫ്ത്തിക്കര്‍ ദുറാനി. കര്‍ക്കശക്കാരനായ, അച്ചടക്കത്തിന്റെ കാര്യത്തില്‍ ഒരു വിട്ടു വീഴ്ച്ചയും കാണിക്കാത്ത സൈനിക മേധാവി…”
ഫാദര്‍ ജോസഫ് കുരിശുംമൂട്ടില്‍, കര്‍ത്താവിന്റെ പ്രതിപുരുഷന്‍ തന്‍റെ,ആകാശത്തില്‍ പ്രണയ സൂര്യന്‍ നിറഞ്ഞു നിന്ന തന്റെഭൂതകാലം അവളോട് പറഞ്ഞു.