“‘ അതൊന്നും കുഴപ്പമില്ല മമ്മി . ഞാനിവിടെ പാർട്ട് ടൈം ജോലിക്ക് കേറി . ഡാഡിക്ക് പകുതി സമാധാനമായി . ഇനി കുറച്ചു പൈസ അയച്ചാൽ മതി .അത് കൊണ്ട് പണയം വെച്ച സ്വർണമൊക്കെ എടുക്കാൻ പറയ് “”
“‘എന്റെ കൊച്ചെ നീ ജോലി ചെയ്യാനോ . അതൊന്നും വേണ്ട . ബില്ല് മാറിയാൽ കടമൊക്കെ തീരൂല്ലേ .”‘
“‘എന്റെ മമ്മി ..ഇവിടെയെല്ലാരും പാർട്ട് ടൈം ജോബ് ചെയ്യുന്നുണ്ട് . കറിയാപ്പി വിളിക്കാറുണ്ടോ മമ്മീ .”‘
“‘ ഓ ..ഞങ്ങളെക്കാൾ കൂടുതൽ നിന്നെയല്ലേ വിളിക്കുന്നെ . അവൻ വിളിച്ചാരുന്നോടീ അന്നാമ്മേ ?”’
“‘ ഇപ്പ വിളിച്ചിട്ട് വെച്ചതേ ഉള്ളൂ മമ്മി . ചേട്ടായി ഒരു ഡി എസ് എൽ ആർ ക്യാമറ വാങ്ങി . നാട്ടിൽ വരുമ്പോ വേണം കുറെ ഫോട്ടോസ് എടുക്കാൻ “‘
“‘അതാരുന്നോ ഡാഡിയോട് വാങ്ങണമെന്നവൻ പറഞ്ഞത് . “‘
“‘അതെ .. ഫ്രീലാൻഡ്സ് ഫോട്ടോഗ്രാഫി ചെയ്തു പുതിയ മോഡൽ ഒരെണ്ണം ചേട്ടായി വാങ്ങി . ഇനിയൊരു വീഡിയോ ക്യാമറ കൂടി വാങ്ങണോന്ന് പറഞ്ഞു “”
“‘ ഇവനിതിന്റെ പുറകെയൊക്കെ നടന്നു പഠിത്തം ഉഴപ്പത്തിരുന്നാൽ മതിയാരുന്നു “‘
“‘ഹേ ചേട്ടായി നന്നായി പഠിക്കുന്നുണ്ട് മമ്മി . ഈ വർഷം കഴിയുവെലെ കോഴ്സ് . നാട്ടിൽ വന്നിട്ട് ഒരു സ്റ്റുഡിയോ തുടങ്ങാണോന്നാ പറഞ്ഞെ .”‘
“” ഇവിടെ സ്റ്റുഡിയോ തുടങ്ങീട്ടെന്നാ കാര്യം . ഡാഡീനെ സഹായിച്ചാൽ ഡാഡിക്കൊരു ആശ്വാസമാകും “‘
“‘ ഓ .. സ്റ്റുഡിയോ എവിടെ തുടങ്ങിയാലും വർക്ക് നല്ലതായാൽ ആളുകൾ തേടിവരും മമ്മി . ചേട്ടായി എടുത്ത ഫോട്ടോസ് ഒക്കെ കണ്ടിട്ടുണ്ടോ ? ഫേസ്ബുക്കിലൊക്കെയുണ്ട് അടിപൊളി ഫോട്ടോസാ ..ആ പിന്നെയൊരു കാര്യം നല്ല സുന്ദരിപ്പെണ്ണുങ്ങളാ മോഡൽസ് .ചെറുക്കൻ വഴിതെറ്റി പോകാൻ ചാൻസുണ്ട് “‘
“‘ഒന്ന് പോടീ അന്നാമ്മേ .അവനെ എന്റെ കൊച്ചാ . എനിക്ക് നിന്നെയാ പേടി . അങ്ങ് സായിപ്പിന്റെ നാട്ടിൽ പോയി പഠിക്കണ്ടാന്നോരായിരം പ്രവശ്യം പറഞ്ഞതാ .അപ്പൊ ഡാഡി മോൾടെ സൈഡ് . ആ .. വല്ല പേരുദോഷോം വരുത്തിയാൽ രണ്ടിനേം ഞാൻ വിഷം തന്നു കൊല്ലും “”
“””‘ പിന്നെ … എന്റേം ഡാഡീടെം ചേട്ടായീടേം കൂടെ ജീവിച്ചു കൊതിതീർന്നിട്ടില്ലെന്നല്ലേ ചേട്ടായി പോയപ്പോഴും ഞാനിങ്ങോട്ട് വന്നപ്പോഴും മമ്മി പറഞ്ഞത് . എന്തുവന്നാലും ഒരുമിച്ചു ജീവിച്ചു തന്നെ തീർക്കുമെന്ന് ഡാഡിക്ക് കടം വന്നപ്പോഴും മമ്മിയല്ലേ പറഞ്ഞെ ..”‘
“‘അല്ലാണ്ട് പിന്നെ . ദൈവം തന്ന ജീവിതം നമ്മളായിട്ട് തീർക്കാനുള്ളതല്ല . ഇത്രേമൊക്കെ തന്നില്ലേടീ അന്നാമ്മേ . “‘