സുനിത [Smitha]

Posted by

സുനിത അപ്പോള്‍ നാക്ക് കടിച്ച് മകനെ നോക്കി. പിന്നെ സുധാകരന്‍റെ നേരെ പുഞ്ചിരിയോടെയും.

“ഇങ്ങ് ഇറങ്ങി വാടാ…”

അകത്തേക്ക് നോക്കി പ്രശാന്ത് വിളിച്ചു. ഡെന്നീസ് ഇറങ്ങി വന്നു.

“അമ്മയോട് നീ പറയുവോ, അതോ ഞാന്‍ പറയണോ?”

സുനിത അപ്പോഴും ഇതികര്‍ത്തവ്യതാമൂഡയായി നില്‍ക്കുകയാണ്.

“എന്തൊക്കെയാ ഈശ്വരാ ഈ നടക്കണേ? എനിക്കൊന്നും അങ്ങട് മനസ്സിലാവണില്യ ന്‍റെ സുധിയേട്ടാ! ന്താ ഇവിടെ ഇപ്പം സംഭവിച്ചേ?”

“സിമ്പിള്‍,”

സുധാകരന്‍ പറഞ്ഞു.

“മാധവേട്ടനെ നിന്‍റെ മോനും നിന്‍റെയീ കൊച്ചു കാമുകനും കൂടി അടിച്ച് സെന്‍ട്രല്‍ ബോള്‍ട്ട് തകര്‍ത്ത് നല്ലയാളാക്കി…”

സുധാകരന്‍ അങ്ങനെ പറഞ്ഞപ്പോള്‍ ഡെന്നീസ് ചമ്മിയ മുഖത്തോടെ അയാളെ നോക്കി.

“എന്‍റെ ഭാര്യക്ക്, അല്ലേല്‍ കൂട്ടുകാരന്‍റെ അമ്മയ്ക്ക് പ്രേമലേഖനം ബുക്കില്‍ എഴുതി സൂക്ഷിക്കുന്നവനെ പിന്നെ കാമുകന്‍ എന്നല്ലെടാ പിന്നെ വിളിക്കേണ്ടേ?”

ഡെന്നീസിന്‍റെ ചമ്മല്‍ കണ്ടപ്പോള്‍ സുധാകരന്‍ ചോദിച്ചു. ഡെന്നീസ് പ്രശാന്തിനെ ഒന്ന് രൂക്ഷമായി നോക്കി.

“എന്താ പറഞ്ഞെ? മക്കള് രണ്ടും കൂടെ മാധവേട്ടനെ തല്ലീന്നോ? അപ്പം മാധവേട്ടന് ഇവരോട് വൈരാഗ്യം ണ്ടാവില്ലേ സുധിയേട്ടാ?”

സുനിത ചോദിച്ചു.

“അതിനു തല്ലീത് ഇവരോണോ എന്ന് പുള്ളിക്ക് അറിയാങ്കില്‍ അല്ലെ? രണ്ടും കൂടെ മുഖം മൂടി ഇട്ടോണ്ട് അല്ലാരുന്നോ ഹീറോയിസം കാണിച്ചേ?”

“ഹീറോ മൊത്തം അമ്മേടെ കാമുകന്‍ ചെക്കന്‍ ആരുന്നു…”

പ്രശാന്ത് പറഞ്ഞു.

“എടാ മേലാല്‍ എന്നെ അങ്ങനെ പറഞ്ഞേക്കരുത്!”

ഡെന്നീസ് അത് കേട്ട് ശബ്ദമുയര്‍ത്തി.

“എന്തോ! എങ്ങനെ!”

പ്രശാന്ത് സുരാജ് വെഞ്ഞാറമൂടിനെ അനുകരിച്ചു.

“ചേ! ഒന്ന് നിര്‍ത്ത് പിള്ളേരെ! എന്നിട്ട് കാര്യം പറ! നിങ്ങള് എന്നാ മാധവേട്ടനെ തല്ലീത്? എവിടെ വെച്ച്? തല്ലാനുള്ള കാരണം?”

“എന്‍റെ അമ്മെ, അന്ന് മാധവേട്ടന്‍ കള്ളും കുടിച്ച് അമ്മേനെ വേണം എന്നും പറഞ്ഞു വന്നില്ലേ? അതെല്ലാം ഡെന്നീസ് പുറത്ത് നിന്ന് കേട്ടാരുന്നു…അന്ന് തന്നെ അവനെന്നേം വിളിച്ചോണ്ട് പോയി…ഞാന്‍ ചുമ്മാ സഹായി ആയി പോയതെ ഉള്ളൂ… ഒരാഴ്ച്ച മാധവമ്മാമന്‍ ശരിക്കും മൂത്രം ഒഴിച്ചിട്ടില്ല കേട്ടോ…മാത്രമല്ല സന്തനോല്‍പ്പാദന യന്ത്രം ഇനി പ്രവര്‍ത്തന ക്ഷമമാകുമോ എന്നും സംശയവാ…ആശൂത്രി കെടക്കുമ്പം ഏതോ പാസ്റ്റര്‍ എന്നും വന്ന് ഭയങ്കര ഉപദേശോം…ഉപദേശം കേട്ടു കേട്ട് മാധവമ്മാമന്റെ കണ്ണില്‍ ഇപ്പം വെള്ളം ഇല്ല..അത് പോലത്തെ കരച്ചില്‍ ആരുന്നു…..ഒടനെ തന്നെ മാധവമ്മാമനെ പാസ്റ്റര്‍ മാധവന്‍ എന്ന് വിളിക്കേണ്ടി വരും…”

Leave a Reply

Your email address will not be published. Required fields are marked *