മാസ്റ്റർ [Story in collaboration with Master] [Smitha]

Posted by

മാസ്റ്റർ

[സ്റ്റോറി ഇൻ കൊളാബറേഷൻ വിത്ത് മാസ്റ്റർ]

Master : Story in Collaboration with Master | Author [Smitha]

 

പ്രിയ വായനക്കാർക്ക്, കൂട്ടുകാർക്ക്…

മാസ്റ്റർ ആവശ്യപ്പെട്ടത് പോലെ ഒരു കമ്പൈൻഡ് റൈറ്റിങ് ഇവിടെ തുടങ്ങുന്നു. കഥ ഞാനും മാസ്റ്ററും ചർച്ച ചെയ്തിട്ടില്ല. ഇതിന്റെ അടുത്ത അദ്ധ്യായം മാസ്റ്റർ എഴുതുന്നതായിരിക്കും. ഈ കഥയുടെ തുടർച്ചയായി ആണ് മാസ്റ്റർ എഴുതുന്നതെങ്കിലും അത് എന്തായിരിക്കാം എന്നതിനെ കുറിച്ച് എനിക്ക് ഒരു ധാരണയുമില്ല. അതുപോലെ എന്റെ എഴുത്തിനെ പറ്റി മാസ്റ്റർക്കും.

മന്ദൻരാജയും ഞാനും പ്ലാൻ ചെയ്ത് ഡിസ്ക്കഷന് ശേഷമെഴുതുന്ന മറ്റൊരു കമ്പൈൻഡ് വർക്ക് കൂടിയുണ്ട്. അത് അടുത്ത ആഴ്ചയോടു കൂടിയുണ്ടാവും.അതിന്റെ എഴുത്തിനിടയിലാണ് സൈറ്റിലെ “മാസ്റ്റർ” ആയ മാസ്റ്ററുടെ ഒരു പ്രൊപ്പോസൽ. മാസ്റ്ററെപ്പോലെ ഒരു വലിയ എഴുത്തുകാരൻ എന്നെപ്പോലെ ഒരാളെ ഇതിലേക്ക് ക്ഷണിച്ചതിന് നന്ദി.

അത് കൊണ്ട് ഈ അദ്ധ്യായം സമർപ്പിക്കുന്നത് മാസ്റ്റർക്ക് തന്നെയാണ്.

പരമ ബോറ്…”

പിമ്പിലിരുന്ന അരുൺ കോട്ടുവായിട്ടുകൊണ്ട് പറഞ്ഞു.

മറ്റു കുട്ടികളും അങ്ങനെയായിരുന്നു. മിക്കവരുടെയും മുഖങ്ങളിൽ ഉത്സാഹമില്ല. ഉറക്കച്ചടവും ക്ഷീണവുമൊക്കെയാണ് മിക്ക മുഖങ്ങളിലും. ചിലർ ഡെസ്ക്കിൽ മുഖം പൂഴ്ത്തികിടക്കുന്നു. പെൺകുട്ടികൾ മാത്രം വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു.

“ബോറോ?”

ഡെന്നിസ് ചോദിച്ചു.

“മൾട്ടിനാഷണൽ കമ്പനിയിലെ സി ഇ ഓയുടെ കോർണർ ഓഫീസുപോലെയുള്ള എ സി ക്ലാസ്സ് റൂം. സ്റ്റേറ്റ് ഓഫ് ആർട്ട് ആയ ഫർണിച്ചർ…നോക്ക്… പായലും പൂപ്പലുമില്ലാത്ത, ഏ വൺ നെരോലാക് പെയിന്റ്റിൽ മിന്നുകയും മിന്നിത്തിളങ്ങുകയും ചെയ്യുന്ന ചുവരുകൾ…ഇത്രയൊക്കെ നിന്റെ അണ്ണാക്കിലേക്ക് തള്ളി തന്നിട്ട് മൈത്താണ്ടി നിനക്കിതൊക്കെ ബോറായി തോന്നുന്നെന്നോ?”

“മാത്രമോ?”

മുമ്പിൽ അവരുടെ സംസാരം ശ്രദ്ധിച്ചിരുന്ന അമീഷ തിരിഞ്ഞു നിന്നുകൊണ്ട് ചോദിച്ചു.

“മുമ്പിലെ വലിയ ജനലുകളിലൂടെ ….അല്ല ജനൽ അല്ല …ജാലകങ്ങളിലൂടെ നോക്കൂ…വെയിലിൽ പുതച്ച ഹരിതാഭയായ ഭൂമി…അതിനപ്പുറം നീലമലകൾ ..നീല മലകൾക്കപ്പുറം മേഘങ്ങൾ ഉത്സവനൃത്തം ചെയ്യുന്ന ചക്രവാളം….ഇതെല്ലാമുണ്ടായിട്ടും ബോറോ മിസ്റ്റർ അരുൺ പണിക്കർ?”

“ഞാൻ അരുൺ പണിക്കർ അല്ല..ഒന്നാന്തരം ചോകോനാ,”

Leave a Reply

Your email address will not be published. Required fields are marked *