സൂര്യനെ പ്രണയിച്ചവൾ 9 [Smitha]

Posted by

ഏതോ ഓര്‍മ്മയില്‍ നിന്നും ഞെട്ടിയുണര്‍ന്ന് അവള്‍ പറഞ്ഞു.

“ശരിയാ, പറഞ്ഞ ടൈം ആകാന്‍ പോകുന്നു…എഴുന്നേല്‍ക്കാം”

കയ്യും മുഖവും കഴുകി അവര്‍ എഴുന്നേറ്റു.

ബസ്സിനടുത്ത് എത്തിയപ്പോള്‍ ചില പെണ്‍കുട്ടികള്‍ ഗായത്രിയെ അര്‍ത്ഥഗര്‍ഭമായി നോക്കി.
ചിലര്‍ അവളെ കണ്ണിറുക്കി കാണിച്ചു.

“ഒരു അറിയിപ്പ് ഉണ്ട്”

ഫാരിസ് റഹ്മാന്‍ സാറിന്‍റെ ശബ്ദം മൈക്കിലൂടെ എല്ലാവരും കെട്ടു.

“ഹരിയാന ചെക്ക് പോസ്റ്റ് ഇവിടെയാണ്. ചെക്കിംഗ് ഉണ്ട്. അതുകൊണ്ട് അരമണിക്കൂര്‍ കൂടി താമസം ഉണ്ട്”

ഇരിപ്പിടത്തില്‍ ബാഗ് വെച്ച നിമിഷമാണ് അനൌണ്സ്മെന്‍റ് ഗായത്രിയും ജോയലും കേട്ടത്.

ജോയല്‍ ഇരിക്കാന്‍ തുടങ്ങിയപ്പോഴേക്കും ജയശ്രീ മാഡം അങ്ങോട്ട്‌ വന്നു.

“ആങ്ങ്, ജോയല്‍,”

അവന്‍റെയടുത്ത് സീറ്റില്‍ ഇരുന്ന് ഒരു ഫയല്‍ എടുത്ത് അവര്‍ അവനോട് പറഞ്ഞു.

“എന്താ മാഡം?”

“നീയിതൊന്ന് നോക്കി പ്ലേസസ് ഒക്കെ ഒന്ന് പ്രയോററ്റൈസ് ചെയ്തെ! നൂറു പേര് നൂറു അഭിപ്രായമാ പറയുന്നത്. നീ കൊറേ സ്ഥലങ്ങള്‍ ഒക്കെ കറങ്ങീട്ടില്ലേ? അതാ നിന്നെ എല്പ്പിക്കുന്നെ!”

“ഓക്കെ, മാഡം,”

അവരുടെ കയ്യില്‍ നിന്നും ഫയല്‍ വാങ്ങിക്കൊണ്ട് ജോയല്‍ പറഞ്ഞു.
ജോയല്‍ ഫയല്‍ തുറന്നു.
ഒരു പത്ത് മിനിറ്റ് നേരത്തെ പണിയാണ്.

“ജോ!”

ഗായത്രി അപ്പോള്‍ അവനെ വിളിച്ചു.

“ജോയിത് ചെയ്യ്‌. ഞാന്‍ അപ്പോഴേക്കും ആ നേഹേനേം ഹരിതേനേം ഒക്കെ ഒന്ന് കാണട്ടെ!”

ജോയല്‍ തലകുലുക്കി.
അവള്‍ ബസ്സില്‍ നിന്നുമിറങ്ങി.

ജോയല്‍ പെന്‍സില്‍ കൊണ്ട് സ്ഥലങ്ങള്‍ പ്രയോററ്റൈസ് ചെയ്യാന്‍ തുടങ്ങി.
പ്രതീക്ഷിത് പോലെ പത്ത് മിനിറ്റ് കൊണ്ട് ജോയല്‍ അത് പൂര്‍ത്തിയാക്കി.
അവന്‍ ഫയലുമായി ജയശ്രീ മാഡത്തെ കാണാന്‍ പോയി.

“ഇത്ര പെട്ടെന്ന് കഴിഞ്ഞോ?”

അവന്‍ ഫയല്‍ നീട്ടിയപ്പോള്‍ അവര്‍ അട്ഭുതത്തോടെ ചോദിച്ചു.

“കഴിഞ്ഞു മാഡം,”

അവന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *