“കഴിക്ക്…”
അവള്‍ പറഞ്ഞു.
“അടുത്ത് ഇരുന്ന് കഴിപ്പിക്കാന്‍ മമ്മ ഇല്ലാത്തതാണോ വിഷമം? മമ്മായ്ക്ക് പകരം ഞാന്‍ കഴിപ്പിച്ചാല്‍ മതിയോ?”
അത് പറഞ്ഞ് അവള്‍ ചട്ണിയില്‍ ചേര്‍ത്ത് ഇഡലിയെടുത്ത് അവന്‍റെ നേരെ നീട്ടി.
അവന്‍ വാങ്ങാന്‍ നേരം അവള്‍ വിലക്കി.
“വായ് തുറക്ക്….”
ജോയല്‍ അനുസരിച്ചു.
അവന്‍റെ കണ്ണുകളില്‍ നോക്കി പുഞ്ചിരിച്ചുകൊണ്ട് അവള്‍ ഭക്ഷണം അവന്‍റെ വായില്‍ വെച്ചു കൊടുത്ത് കഴിപ്പിച്ചു.
വെയിലിന്‍റെ സ്വര്‍ണ്ണ നിറമാണ് ചുറ്റം.
കണ്ണെത്താ ദൂരത്ത്, സ്വര്‍ണ്ണദീപമായി ഓരോ ഗോതമ്പ് മണികളും കാറ്റിലിളകി.
വയലുകള്‍ക്കരികില്‍ ജാതിമല്ലിച്ചില്ലകള്‍ക്ക് മുകളില്‍ മോണാര്‍ക്ക് ചിത്രശലഭങ്ങള്‍ പൂവിടാന്‍ കൊതിക്കുന്ന മൊട്ടുകള്‍ക്ക് മേല്‍ നൃത്തം ചെയ്യാന്‍ തുടങ്ങി.
വയലുകള്‍ക്കരികിലെ ചെറിയ അരുവിയില്‍ വെയില്‍ക്കണങ്ങള്‍ വൈഡ്യൂര്യപ്പാമ്പുകളെപ്പോലെ ഇളകിയനങ്ങുന്നത് അവര്‍ കണ്ടു.
കാതരമായ സ്വരത്തില്‍ അരയാല്‍ ചില്ലകളിലിരുന്ന് കോയലുകള്‍ പ്രണയം പാടുന്നു.
“ഇഷ്ടായോ ജോ?”
അവള്‍ ചോദിച്ചു.
അവളുടെ സ്വരത്തില്‍ നേരിയ വിറയല്‍ അവനറിഞ്ഞു.
ചുവന്ന ടോപ്പിനുള്ളില്‍ അവളുടെ ഉന്നതമായ മാറിടം ഉയര്‍ന്ന് താഴ്ന്നു.
വെയിലിന്റെ സ്വര്‍ണ്ണച്ചൂട് അവളുടെ തുടകളില്‍ തഴുകിയമര്‍ന്നു.
“പിന്നില്ലേ…മമ്മാ ഇടയ്ക്കൊക്കെ ഇങ്ങനെ എന്നെ ഊട്ടും…മമ്മയ്ക്ക് അത് ഇഷ്ടമാണ് ഒരുപാട്…”
അവനെ കഴിപ്പിക്കുമ്പോള്‍ അവളുടെ മൃദുവായ വിരല്‍ത്തുമ്പുകള്‍ അവന്‍റെ അധരത്തില്‍ തൊട്ടു.
അവിടെ അവള്‍ പതിയെ അമര്‍ത്തുന്നുണ്ടോ?
ജോയലിന് അങ്ങനെ തോന്നി.
നാണം തേന്‍ തുള്ളിയായി അവളുടെ കണ്ണുകളെ നനയ്ക്കുന്നത് അപ്പോള്‍ അവന്‍ കണ്ടു.
പ്രഭാതത്തിന് അപ്പോള്‍ പ്രണയത്തിന്‍റെ നിറമാണ് എന്നും ആ നിറഭംഗി മുഴുവനും അവളുടെ കണ്ണുകളിലുണ്ട് എന്നും അവന് തോന്നി.
പുലരിയുടെ വെയില്‍ച്ചൂട് തൂവലുകള്‍ പോലെ അവളുടെ കണ്ണുകളില്‍ നിന്നും പൊഴിയുകയാണ്….
“നമ്മള്‍ താമസിക്കും…”
അവന്‍ പറഞ്ഞു.
“ഒഹ്!”