സൂര്യനെ പ്രണയിച്ചവൾ 9 [Smitha]

Posted by

“കൂട്ടുകാരനെ കാണാതെ ഇരിക്കപ്പൊറുതി കിട്ടുന്നില്ല അല്ലെ? എനിക്ക് ജോയലിനെക്കൊണ്ട് ഒരത്യാവശ്യമുണ്ട്. അത് കഴിഞ്ഞ് ഞാന്‍ തിരിച്ചു തന്നേക്കാം, പോരെ?”

“ആര്‍ക്കറിയാം ഇനി തിരിച്ചു കിട്ടുമോ എന്ന്?”

രാംഗോപാല്‍ രണ്ടു കൈകളും മുകളിലേക്ക് ഉയര്‍ത്തി നിസ്സഹായ സ്വരത്തില്‍ പറഞ്ഞു.
ഗായത്രി അവനെ നാക്ക് കടിച്ചു കാണിച്ചു,

“പോടാ ഒന്ന്!”

അവള്‍ അവന്‍റെ തോളില്‍ അടിച്ചു.

“ജോ, വാ!”
“ജോയോ? നീയെന്നാ പേര് മാറ്റിയെ?”

ജോയല്‍ അവളോടൊപ്പം നടന്നുനീങ്ങവേ പിമ്പില്‍ നിന്നും കൂട്ടുകാര്‍ വിളിച്ചു ചോദിച്ചു.

“ശ്രീ കൃഷ്ണ ക്ഷേത്രമാണല്ലോ,”

ആല്‍മരത്തിന്റെ ചുവട്ടില്‍ നില്‍ക്കവേ ക്ഷേത്രത്തിലേക്ക് നോക്കി ജോയല്‍ പറഞ്ഞു. അവന്‍ ക്ഷേത്രത്തിനു നേരെ കുനിഞ്ഞ് വണങ്ങി നെഞ്ചില്‍ വലത് കൈ ചേര്‍ക്കുന്നത് അവള്‍ കണ്ടു.

“കൃഷ്ണന് ഞങ്ങളെയാ കൂടുതല്‍ ഇഷ്ടം കേട്ടോ!”

ഗായത്രി ചിരിച്ചു.

പിന്നെ അവള്‍ ബാഗ് തുറന്ന് അതില്‍ നിന്നും ഒരു വിരിയെടുത്ത് നിലത്ത് വിരിച്ചു.

“കഴിക്കാനുള്ളത് വേഗം എടുക്ക്. രണ്ടാള്‍ക്ക് ഉള്ളതില്ലേ?”

ആല്‍മരത്തിനു താഴെ അവന് അഭിമുഖമായി ഇരിക്കവേ അവള്‍ ചോദിച്ചു.
അവള്‍ ഇരുന്നപ്പോള്‍ മിഡി മുകളിലേക്ക് ഉയര്‍ന്ന് അഴകാര്‍ന്ന തുടകളുടെ വശ്യത അവന് മുമ്പില്‍ അനാവൃതമായി.

“ജോലയിന്റെമമ്മ ഉണ്ടാക്കിയത് ഒന്ന് നോക്കട്ടെ!”

ജോയല്‍ ബാഗില്‍ നിന്നും തെര്‍മോ ബോക്സ് എടുത്തു.
അവള്‍ക്ക് മുമ്പില്‍ വെച്ചു.

“വൌ!”

അതില്‍ നിന്നും ഇഡലിയെടുത്ത് ചട്ണിയില്‍ ചേര്‍ത്ത് കഴിച്ചുകൊണ്ട് ഗായത്രി ആംഗ്യവിക്ഷേപങ്ങളോടെ ജോയലിനെ നോക്കി.

“എന്താ ഒരു ടേസ്റ്റ്! മമ്മാടെ അടുത്ത്ന്ന് പഠിച്ചോളാം ഞാന്‍ കേട്ടോ എങ്ങനെയാ ഇതുപോലെ ടേസ്റ്റിയായി ഉണ്ടാക്കണ്ടേ എന്ന്!”

അവള്‍ ചിരിച്ചു.
അവളുടെ സ്വരത്തില്‍ ഒരു ഇളംവെയിലിന്റെ ചൂടുണ്ടെന്നും അത് തന്നെ തൊടുന്നുണ്ടെന്നും ജോയലിന് തോന്നി.

Leave a Reply

Your email address will not be published. Required fields are marked *