പറയാനുണ്ട് എന്ന്…”
അത് പറഞ്ഞ് അവള്‍ അവനെ വിളിച്ചുകൊണ്ട് മറ്റൊരിടത്തേക്ക് നീങ്ങി.
ബസ്സിന്‍റെ എല്ലാ ഭാഗത്തും കുട്ടികള്‍ സംഘഗാനവും സംഘനൃത്തവുമൊക്കെയായി ബഹളവും തിരക്കുമാണ്.
“എന്താ ഗായത്രി?”
ജോയല്‍ അവളോട് ചോദിച്ചു.
“പറയാനുള്ള ഇമ്പോര്‍ട്ടന്‍റ്റ് മാറ്റര്‍?”
“ഒന്നൂല്ല, ജോയല്‍…”
അവള്‍ പറഞ്ഞു.
“ജോയലിനെ ആ നാടാഷയുടെ പിടിയില്‍ നിന്നും ഫ്രീ ആക്കിയതല്ലേ? അല്ലെങ്കില്‍ ആ കുട്ടിയെങ്ങാനും കണ്ടാല്‍! അവള്‍ ആണെങ്കില്‍ ജോയലിനെ ചേര്‍ത്ത് പിടിച്ച്, അവളുടെ സ്വന്തം ലവര്‍ ആണ് എന്നപോലെയാ…അത് കണ്ടാല്‍ ജോയലിന്റെ പെണ്ണിന് വിഷമം വരില്ലേ?”
അവന്‍റെ കണ്ണുകളിലേക്ക് നോക്കി ഗായത്രി പറഞ്ഞു.
അവളുടെ ശബ്ദമപ്പോള്‍ തരളമായിരുന്നോ?
“മാത്രമല്ല ജോയല്‍ തന്‍റെ സ്വന്തം ആണെന്ന് ആ കുട്ടിയ്ക്ക് ഇതുവരേം ബോധ്യമായിട്ടില്ല. ബോധ്യമായാല്‍ പ്രോബ്ലം ഇല്ല. അവള്‍ ജോയലിനെ ആരുടെ കൂടെ വെണമെങ്കിലും ഡാന്‍സ് ചെയ്യാന്‍ സമ്മതിക്കും.”
“പക്ഷെ അതിന് അവള്‍ എവിടെ ഗായത്രി? ആരാ അവള്?”
“അത് ഞാന്‍….”
“അത് ആരാണെന്ന് ഗായത്രി കണ്ടുപിടിക്കൂന്ന്‍ എനിക്കറിയാം!”
ഗായത്രി എന്തോ പറയാന്‍ ശ്രമിച്ചെങ്കിലും പ്രോഫസ്സര്‍ ഫാരിസ് റഹ്മാന്റെ അറിയിപ്പ് മുഴങ്ങി.
“ബ്രേക്ക് ഫാസ്റ്റിന് വേണ്ടി മോഹിത് പൂരില്‍ ഹാള്‍ട്ട് ആണ്. അരമണിക്കൂര്‍…”
അനൌണ്‍സ്മെന്‍റ് കഴിഞ്ഞതും ബസ്സ് മോഹിത്പൂരെത്തി.
ബസ്സ് നിന്നു.
ഓരോരുത്തരായി ഇറങ്ങി.
അവിടെ ഒരു വലിയ റെസ്റ്റോറന്‍റ്റിലാണ് ഫ്രെഷ് ആകാനും ബ്രേക്ക്ഫാസ്റ്റിനുമായി ബുക്ക് ചെയ്തിരുന്നത്.
“വാ, എന്‍റെ കൂടെ ഇരുന്നാല്‍ പോരെ?”