സൂര്യനെ പ്രണയിച്ചവൾ 9 [Smitha]

Posted by

ചുറ്റും ആധിയോടെ നോക്കി ജോയല്‍ പറഞ്ഞു.

“അതുകൊണ്ട് നമ്മള് കൂടുതല്‍ അടുത്ത് ഇങ്ങനെ നിന്ന് ഒന്നും ഡാന്‍സ് ചെയ്യണ്ട ഗായത്രി… ആ കുട്ടി…”

ഗായത്രി അവന്‍റെ ഭാവത്തിലേക്ക് നോക്കി ചിരിച്ചു.

“എന്നാ നമുക്ക് അല്‍പ്പം ഗ്യാപ്പിട്ട്‌ നില്‍ക്കാം അല്ലെ?”

അവള്‍ ചോദിച്ചു.

“അതെ, അല്ലെങ്കില്‍ അവള്‍ എന്‍റെത് ചീത്ത സ്വഭാവം ആണെന്ന് കരുതും,”

“അയ്യോ അത് മോശമാണ്…”

ഗായത്രി പിന്നെയും ചിരിച്ചു.

“ജോയലിന്റെ നേച്ചര്‍ ചീത്ത ആണെന്ന് ആ കുട്ടി ഒരിക്കലും അറിയരുത്!”

അപ്പോള്‍ മറ്റൊരു പെണ്‍കുട്ടി ജോയലിന്റെ കൈയില്‍ പിടിച്ചു.
അവള്‍ ജോയലിനോട് വളരെ ചേര്‍ന്ന്‍ അടുത്ത് ഉരുമ്മി നിന്നു.
നൃത്തത്തിന്‍റെ താളം വീണ്ടും ദൃതമായപ്പോള്‍ അവള്‍ ഒന്നുകൂടി അവനോടു ചേര്‍ന്ന്‍ അമര്‍ന്നു നിന്നു.
ജോയല്‍ അങ്കലാപ്പോടെ ഗായത്രിയെ നോക്കി.
മുഖത്ത് അസഹ്യത കാണിച്ച് അവന്‍ അവളെ നോക്കി.
ജോയല്‍ അവളെ നോക്കുമ്പോള്‍ ഗായത്രിയുടെ മുഖത്തും അല്‍പ്പം അനിഷ്ടമോ അരുതായ്കയോ നിറഞ്ഞിരിക്കുന്നത് കണ്ടു.

“എന്താ ഗായത്രി…?”

അവള്‍ മാത്രം കേള്‍ക്കാവുന്ന ശബ്ദത്തില്‍ അവന്‍ ചോദിച്ചു.

“ആ കുട്ടി കണ്ടാല്‍ ഇപ്പോള്‍ ശരിക്കും ദേഷ്യം വരും ജോയല്‍…”

അവള്‍ മുഖത്ത് വിഷമം കാണിച്ചുകൊണ്ട് പറഞ്ഞു.

“അതുകൊണ്ട് നടാഷയുടെ അടുത്ത് ഇത്രേം ചേര്‍ന്നു നില്‍ക്കണ്ട!”

അപ്പോള്‍ നൃത്തത്തിന്റെ താളം മുറുകി.
നടാഷയുടെ കൈ ജോയലിന്റെ അരക്കെട്ടില്‍ അമര്‍ന്നു.

“നടാഷ വണ്‍ മിനിറ്റ്!”

അവളുടെ കൈ വിടുവിച്ച് ജോയലിനെ പിടിച്ചു മാറ്റിക്കൊണ്ട് ഗായത്രി പറഞ്ഞു.

“ജോയലിനെ ഇപ്പം വിട്ടേക്കാം,”

ഗായത്രി അവളോട്‌ പറഞ്ഞു.

“ഇപ്പോള്‍ ജസ്റ്റ് ഓര്‍ത്തതേയുള്ളൂ, ജോയലിനോട് ഒരു ഇമ്പോര്‍ട്ടന്‍റ്റ് മാറ്റര്‍

Leave a Reply

Your email address will not be published. Required fields are marked *