ജോയല്‍ ഒരു നിമിഷം ചിന്തയിലാണ്ടു.
പിന്നെ പതിയെ സ്വാഭാവികമായെന്നോണം മുഖം തിരിച്ച് പിമ്പിലേക്ക് നോക്കി.
സരിതയും സോണലും നേഹയും അവനെ നോക്കി അര്‍ത്ഥഗര്‍ഭമായി പുഞ്ചിരിക്കുന്നത് ജോയല്‍ കണ്ടു.
അവനും അവരെ നോക്കി പുഞ്ചിരിച്ചു എന്ന് വരുത്തി.
“ശരിയല്ലേ ജോയല്‍ ഞാന്‍ പറഞ്ഞത്?”
ജോയലിന്റെ മുഖം വീണ്ടും ചിന്താകുലമായി.
“എന്താ ഇങ്ങനെ ടെന്‍ഷന്‍ അടിച്ച് ഓരോന്നോര്‍ക്കുന്നെ?”
ഗായത്രി അവന്‍റെ തോളില്‍ തട്ടിക്കൊണ്ട് തിരക്കി.
“അതും ഇതുപോലെ ഹാപ്പി ആയിരിക്കേണ്ട സമയത്ത്!”
“അല്ല ഗായത്രി…”
അവന്‍ സംശയത്തോടെ പറഞ്ഞു.
“ഇനി അവള്മാര് മൂന്നും കൂടി കമ്പനിയായിട്ട് എന്നെ ഫൂള്‍ ആക്കുവാണോ? അവള്മ്മാരുടെ നോട്ടവും ആക്കിയുള്ള ചിരീം കണ്ടിട്ട് എനിക്ക് നല്ല ഡൌട്ട് ഉണ്ട്!”
“അയ്യേ…!”
ഗായത്രി ചിരിച്ചു.
“അങ്ങനെയൊന്നുമല്ല. അവരുടെ നോട്ടം കണ്ടിട്ട് അവര്‍ക്ക് മൂന്നും ജോയലിനോട് പ്രേമം ആണെന്ന് തോന്നുന്നു!”
അതിനിടയില്‍ ചില കുട്ടികള്‍ എഴുന്നേറ്റു നിന്ന് സംഘ നൃത്തം തുടങ്ങി.
“ഗായത്രി, ജോയല്‍ കം നാ..!”
ഒരു പെണ്‍കുട്ടി രണ്ടു പ്വേരെയും പിടിച്ച് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു.
“അയ്യോ, ഞാന്‍! ഡാന്‍സോ!”
ഗായത്രി വിസമ്മതം പ്രകടിപ്പിച്ചുകൊണ്ട് പറഞ്ഞു.
“ഇത് ഡബ്ലിയു ഡി സി ഒന്നുമല്ല! രണ്ടും ഏറ്റെ!”
മറ്റൊരു പെണ്‍കുട്ടിയും കൂട്ടത്തില്‍ കൂടി അവരെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു.
“ഡബ്ലിയു ഡി സി എന്ന് പറഞ്ഞാല്‍?”
ജോയല്‍ എഴുന്നേറ്റുനിന്നു കൊണ്ട് ഗായത്രിയോട് ചോദിച്ചു.
“വേള്‍ഡ് ഡാന്‍സ് കൊമ്പെറ്റീഷന്‍…”
ബാക്ക് ഗ്രൗണ്ടില്‍ വളരെ പോപ്പുലറായ ഒരു ഹിന്ദി ഗാനമാണ്.
ത്രസിപ്പിക്കുന്ന താളം, തരിപ്പിക്കുന്ന ഭാവം.
രക്തധമനികളെ ചൂട് പിടിപ്പിക്കുന്ന ചടുല ദ്രുത രാഗം.
“എന്‍റെ കൂടെ അടുത്ത് നിന്നൊക്കെ ഡാന്‍സ് ചെയ്യുന്നത് കണ്ട് ആ കുട്ടി കണ്ടാല്‍ പ്രശ്നമാകുമോ ജോ?”
അവന്‍റെ കയ്യില്‍ പിടിച്ച് ചുവട് വെച്ചുകൊണ്ട് ഗായത്രി ചോദിച്ചു.
“പിന്നില്ലേ?”