നാക്ക് പൊന്നാണ്! ഗായത്രി പറഞ്ഞത് പോലെ തന്നെ സംഭവിച്ചു! ആ കാര്‍ഡ്സ് തന്ന് എന്നെ ടെന്‍ഷനടിപ്പിച്ചവളെ ഞാന്‍ കണ്ടുപിടിച്ചു ഗായത്രി! ആ സന്തോഷ വാര്‍ത്ത ഗായത്രിയെ ഒന്ന് അറിയിക്കാന്‍ ഞാന്‍ എവിടെയൊക്കെ തിരഞ്ഞു എന്നറിയാമോ?”
ഗായത്രിയ്ക്ക് ശ്വാസം നിലച്ചുപോകുന്നത് പോലെ തോന്നി.
“അത് … അങ്ങനെ ..അങ്ങനെ ഒരാള്‍.. ജോ എന്താ ഈ പറയുന്നേ?”
“ഗായത്രി!”
ജോയല്‍ ആവേശം നഷ്ട്ടപ്പെടാതെ പറഞ്ഞു.
“ഗായത്രിക്ക് ഇത് കേട്ട് സന്തോഷം തോന്നാത്തത് എന്താ? ഗായത്രി ടൂറിന് വന്നത് തന്നെ അവളെ കണ്ടുപിടിച്ച് തരാനല്ലേ? അവള്‍ ആരാണ് എന്ന് ഞാന്‍ മനസ്സിലാക്കിയപ്പോള്‍ ഗായത്രി സന്തോഷം കൊണ്ട് തുള്ളിച്ചാടും എന്നല്ലേ ഞാന്‍ വിചാരിച്ചേ?”
“ഞാന്‍ ഹാപ്പിയാ ..ഹാപ്പി ..ഹാപ്പിയാ ജോയല്‍…”
സ്വരത്തില്‍ ഉത്സാഹം വരുത്താന്‍ ശ്രമിച്ചുകൊണ്ട് ഗായത്രി പറഞ്ഞു.
അവര്‍ ബസ്സിനു നേരെ നടന്നു.
“പിന്നെ ഗായത്രി…”
ജോയല്‍ അവളുടെ നേരെ തിരിഞ്ഞു.
“എന്താ? എന്താ ജോയല്‍?”
ജോയലിന്റെ മുഖത്ത് ലജ്ജ നിറഞ്ഞു. അവന്‍ അല്‍പ്പം ജാള്യതയോടെ അവളെ നോക്കി.
“ജോയല്‍ എന്താ? പറ!”
“എനിക്കും ..എനിക്കും അവളെ വളരെ ഇഷ്ടമായി…ഐം ഇന്‍ ലവ്..ഐ ആം ഇന്‍ ലവ് ഗായത്രി,……..!! ഐ ആം ഇന്‍ ലവ്!!”
ഗായത്രിയുടെ മുഖത്തെ പ്രസാദം പൂര്‍ണ്ണമായും മങ്ങി.
[തുടരും ]