“മാഡം, എന്ത് സുന്ദരിയാ! ഇത്രേം സ്റ്റണ്ണിങ്ങ് ബ്യൂട്ടിയായ ഒരു പെണ്ണിനേ ഞാന്‍ കണ്ടിട്ടില്ല. അപ്പോള്‍ ബോയ് ഫ്രണ്ടും അതുപോലെ ആയിരിക്കൂല്ലോ!”
ഗായത്രിയുടെ മുഖത്ത് നാണത്തിന്റെ മനോഹരമായ മഴവില്ലുകള്‍ തെളിഞ്ഞു.
“ജസ്റ്റ് ടൈം പാസ് ഒന്നുമല്ലല്ലോ മാഡം?”
“അല്ല!”
ഗായത്രി പുഞ്ചിരിയോടെ നാണത്തോടെ പറയുന്നത് അവന്‍ കേട്ടു.
“ഞാന്‍ കല്യാണം കഴിക്കാന്‍ പോകുന്ന ആള്‍ക്ക് കൊടുക്കാനാണ്. അതാണ് അല്‍പ്പം കൂടി ഹോട്ട് ആയ കാര്‍ഡ്സ് വേണം എന്ന് പറഞ്ഞത്…”
“എങ്കില്‍..ഇത് ..ഇത് നോക്കൂ….”
സെയില്‍സ് ഗേള്‍ കുറെ കാര്‍ഡുകളുടെ കളക്ഷന്‍ അവള്‍ക്ക് കാണിച്ചു.
സെലക്റ്റ് ചെയ്യുന്നതിനിടയില്‍ ഗായത്രി പെട്ടെന്ന് വാച്ച് നോക്കുന്നത് ജോയല്‍ കണ്ടു.
“അത് മതി!”
അവള്‍ സെയില്‍സ് ഗേളിനോട് പറഞ്ഞു.
“ടൈം ആകുന്നു. അത് പായ്ക്ക് ചെയ്തേക്കൂ!”
സെയില്‍സ് ഗേള്‍ പുഞ്ചിരിയോടെ അവ പാക്ക് ചെയ്തു.
അപ്പോള്‍ ജോയല്‍ പെട്ടെന്ന് സ്റ്റോറിന് വെളിയിലേക്ക് കടന്നു.
സ്റ്റോറിന് രണ്ടു മൂന്ന്‍ കടകള്‍ക്കപ്പുറത്ത് എത്തിക്കഴിഞ്ഞ് അവന്‍ നിന്നു.
അപ്പോള്‍ ഗായത്രി കാര്‍ഡ്സ് സ്റ്റോറില്‍ നിന്നും ഇറങ്ങി വരുന്നത് അവന്‍ കണ്ടു.
അവന്‍ തിരിഞ്ഞ്, അവളെ കാണാത്ത ഭാവത്തില്‍ അവുടെ നേരെ നടന്നു.
“ആഹ്! ഗായത്രി!”
അവളുടെ മുമ്പിലേക്ക് അപ്രതീക്ഷിതമായി എത്തിയ ആളെപ്പോലെ അവന്‍ അവളെ വിളിച്ചു.
“ജോയല്‍!”
അവള്‍ അല്‍പ്പം ജാള്യതയോടെ അവനെ നോക്കി.
“ഞാന്‍ എവിടെയെല്ലാം ഗായത്രിയെ എവിടെയെല്ലാം അന്വേഷിച്ചു…എവിടെയായിരുന്നു?”
“ഞാന്‍ ..ഇവിടെ ..എന്താ ജോയല്‍? എന്താ എന്നെ അന്വേഷിച്ചു എന്ന് പറഞ്ഞെ?”
“അതോ!”
അവന്‍ അത്യധികം സന്തോഷത്തോടെ, ആവേശഭരിതമായ മുഖത്തോടെ അവളെ നോക്കി.
“ഞാന്‍ അവളെ കണ്ടുപിടിച്ചു ഗായത്രി…”
അവളുടെ കയ്യില്‍ പിടിച്ച് അത്യാവേശത്തോടെ അവന്‍ പറഞ്ഞു.
“കണ്ടുപിടിച്ചെന്നോ? ആരെ കണ്ടുപിടിച്ചു എന്ന്?”
“ഗായത്രി പറഞ്ഞില്ലേ, അവള്‍ ടൂറിന് ഉണ്ടാവൂന്ന്! അവള്‍! ഒഹ്! ഗായത്രിയുടെ