കൂട്ടുകാര്‍ പറഞ്ഞത് പോലെ സാനിട്ടറി പാഡുകള്‍ വല്ലതും വാങ്ങിക്കാനായിരിക്കാം ഗായത്രി വന്നതെന്ന് ജോയലും ചിന്തിച്ചു.
ഓരോ ഷോപ്പുകളും പിന്നിട്ട് മുമ്പോട്ട് നീങ്ങവേ തിളങ്ങുന്ന ഗ്ലാസ് ജനലുകളുള്ള, ഗ്ലാസ് ഗ്യാലറികളുള്ള ഒരു സ്റ്റോര്‍ അവന്‍ കണ്ടു.
“ആര്‍ച്ചീസ് കാര്‍ഡ്സ്…”
ആ സ്റ്റോര്‍ വിട്ട് പോകാന്‍ തുടങ്ങുകയായിരുന്ന അവന്‍ പെട്ടെന്ന് എന്തോ ഓര്‍ത്ത് അതിന് മുമ്പില്‍ നിന്നു.
കാര്‍ഡ്സ്!!
യെസ്!
അവള്‍ ഇതിനുള്ളില്‍ കാണും!
തനിക്ക് ഗ്രീറ്റിംഗ് കാര്‍ഡ്സ് അയച്ചു പറ്റിക്കുന്നവള്‍!
ഗായത്രിയെ പിന്നീട് തിരക്കാം!
ഇപ്പോള്‍ ഇവളെ തിരക്കാം.
ഇവിടെ കാണണം അവള്‍!
ജോയല്‍ അതിന്‍റെ ഗ്ലാസ് വാതില്‍ തള്ളി തുറന്ന് അതിലേക്ക് കയറി.
വലിയ ഒരു കാര്‍ഡ്സ് സ്റ്റോര്‍ ആയിരുന്നു അത്.
അനവധി കൌണ്ടറുകള്‍ ഉള്ള ഒരു സ്റ്റോര്‍.
പെട്ടെന്ന് ലവ് ഗ്രീറ്റിംഗ് സെക്ഷനില്‍ ഒരു പെണ്‍കുട്ടി നില്‍ക്കുന്നത് കണ്ടു.
മുട്ടിനു മേലെയെത്തുന്ന കറുത്ത മിഡി.
ചുവന്ന ടോപ്പ്.
അഴകാര്‍ന്ന രൂപം.
അവളുടെ മുഖം കാണാന്‍ ജോയല്‍ അടുത്തു.
പെട്ടെന്നവള്‍ തിരിഞ്ഞു.
ജോയല്‍ ഞെട്ടിത്തരിച്ചു.
ഗായത്രി!
ഗായത്രി എന്തിനാണ് ഇവിടെ നില്‍ക്കുന്നത്?
പെട്ടെന്ന് അവന് എല്ലാം വ്യക്തമായി.
യെസ്…!
ഗായത്രിയാണ്!
അതേ!
അവളുടെ നോട്ടം.
ഭാവം.
വാക്കുകള്‍.
കണ്ണുകളിലെ കത്തുന്ന പ്രണയഭാവം!
അവള്‍ തന്നെ!
അവന്‍റെ നെഞ്ചില്‍ സുഖമുള്ള ഒരു കുളിര്‍ നിറഞ്ഞു.
കാര്‍ഡ്സ് വാങ്ങാന്‍ സഹായിക്കുന്ന സെയില്‍സ് ഗേളിനോട് ഗായത്രി എന്തോ പുഞ്ചിരിയോടെ സംസാരിക്കുന്നുണ്ട്.
അത് കേള്‍ക്കാന്‍ അവന്‍ അവരുടെ സമീപത്ത് നിന്നു.
“മാഡത്തിന്‍റെ ബോയ് ഫ്രണ്ട് ഒരുപാട് സുന്ദരന്‍ ആയിരിക്കുമല്ലേ?”
ഗായത്രി പുഞ്ചിരിച്ചു.
“യാ, ഒരുപാട്!”
അവള്‍ പറയുന്നത് അവന്‍ കേട്ടു.
“എന്താ അങ്ങനെ ചോദിച്ചേ?”