“ഏറ്റവും എസ്സെന്‍ഷ്യല്‍ ആയ പ്ലേസസ് മാത്രമേ ഞാന്‍ മാര്‍ക്ക് ചെയ്തിട്ടുള്ളൂ,”
“ഓക്കെ, ജോയല്‍….താങ്ക്സ്…”
ജയശ്രീ മാഡത്തിന് ഫയല്‍ കൈ മാറിയതിന് ശേഷം അവന്‍ ബസ്സിനടുത്തേക്ക് നടന്നു.
ബസ്സിനടുത്ത് ഒരു കോണ്‍ക്രീറ്റ് ബെഞ്ചില്‍ ഇരിക്കുന്ന നേഹ ശര്‍മ്മ അവനെ കണ്ടു എഴുന്നേറ്റു.
“ജോയല്‍, ഗായത്രി എവിടെ?”
ജോയല്‍ അവളുടെ ചോദ്യം കേട്ട് അമ്പരന്നു.
“ഗായത്രി നിങ്ങളെ കാണാന്‍ വരുന്നു എന്ന് പറഞ്ഞാണല്ലോ ബസില്‍ നിന്നും ഇറങ്ങിയത്!”
“ഞങ്ങളെ കാണാനോ?”
നേഹ കൂട്ടുകാരെ അമ്പരന്ന് നോക്കി.
“ഞങ്ങടെ അടുത്ത് വന്നിട്ടില്ല ജോയല്‍!”
ജോയല്‍ ചുറ്റും നോക്കി.
ഗായത്രി എവിടെപ്പോയി?
“രാമാ…”
അല്‍പ്പം അകലെ നിന്നു ഐസ്ക്രീം കഴിക്കുകയായിരുന്ന രാം ഗോപാലിന്‍റെ അടുത്തേക്ക് അവന്‍ ചെന്നു.
“എന്താടാ?”
അവന്‍റെ മുഖത്തെ അമ്പരപ്പ് കണ്ടിട്ട് രാംഗോപാല്‍ ചോദിച്ചു.
“ഗായത്രിയെ കണ്ടോടാ?”
“ഗായത്രി….”
രാം ഗോപാല്‍ ഒന്നാലോചിച്ചു.
“ആ…!”
പെട്ടെന്ന് ഓര്‍മ്മിച്ച് രാംഗോപാല്‍ പറഞ്ഞു.
“ഗായത്രി, അതിലെ പോകുന്നത് കണ്ടു…ഗായത്രി മാഡത്തോട് പെര്‍മിഷന്‍ ചോദിച്ചിട്ടാ പോയത്!”
ടൌണിന്റെ ബഹളം നിറഞ്ഞ ഭാഗത്തേക്ക് വിരല്‍ ചൂണ്ടി രാംഗോപാല്‍ പറഞ്ഞു.
“എടാ വല്ല വിസ്പ്പറോ സ്റ്റേഫ്രീയോ വാങ്ങിക്കാന്‍ പോയതായിരിക്കും!”
കൂട്ടുകാരിലൊരാള്‍ ചിരിച്ചു.
ഗായത്രി ചിലപ്പോള്‍ അവളെ കണ്ടെത്തിക്കാണുമോ?
ജോയല്‍ സന്ദേഹിച്ചു.
യെസ്!
അതിനാണ് സാധ്യത!
ജോയല്‍ കൂട്ടുകാരെ വിട്ട് ടൌണിലേക്ക് വേഗത്തില്‍ നടന്നു.
ചെറുതെങ്കിലും നല്ല വൃത്തിയുള്ള നഗരമാണ് മോഹിത്പൂര്‍.
ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ ആയതിനാല്‍ ആധുനികമായ എല്ലാ സൗകര്യങ്ങളുമുള്ള നഗരം.
മെഡിക്കല്‍ സ്റ്റോറുകളാണ് അവന്‍ ആദ്യം ശ്രദ്ധിച്ചത്.