സൂര്യനെ പ്രണയിച്ചവൾ 7 [Smitha]

Posted by

നേര്‍ത്ത ഫ്രെയിമുള്ള കണ്ണട ധരിച്ചിരുന്നു അവര്‍.

“ജോയലിന് സിസ്റ്റര്‍ ഉണ്ടോ?”

അവരെ കണ്ട് ഷബ്നം റിയയുടെ കാതില്‍ മന്ത്രിച്ചു.

“സിസ്റ്ററോ? ഇത് ജോയലിന്റെ മമ്മിയാടീ?”

അവള്‍ ഷബ്നത്തിന്‍റെ കാതില്‍ മന്ത്രിച്ചു.

“ആണോ? ചെറുപ്പം ആണല്ലോ! എന്ത് ക്യൂട്ടാ കാണാന്‍!”

വിഷ്ണുവും ലാലപ്പനും തങ്ങളുടെ ബാക്ക്പാക്കറുകളുമായി കൊമ്പൌണ്ടിലെ ഷെഡ്ഢിലേക്ക് കയറി.
മറ്റുള്ളവര്‍ അകത്തേക്കും.
ജോയലും റിയയും ഷബ്നവുമൊഴികെയുള്ളവര്‍ കോണിപ്പടികള്‍ കയറി ടെറസ്സിലേക്ക് പോയി.

“മമ്മി ഇത് റിയ,”

റിയയെ ചൂണ്ടി ജോയല്‍ അമ്മയോട് പറഞ്ഞു.

“ഓ!മമ്മിയ്ക്ക് റിയയെ അറിയാമല്ലോ! ഇത്ഷബ്നം,”

അവന്‍ ഷബ്നത്തെ ചൂണ്ടി പറഞ്ഞു.

ഷബ്നത്തിന്‍റെ കണ്ണുകള്‍ ഭിത്തിയിലെ ഒരു വലിയഫ്രെയിം ചെയ്ത ഫോട്ടോയില്‍ പതിഞ്ഞു.

ജോയുടെ മമ്മി, നാലഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതെന്ന് തോന്നിക്കുന്ന ജോ, പിന്നെ സുഭഗനായ ഒരു മദ്ധ്യവയസ്ക്കനും.

“ബെന്നറ്റ്‌ അങ്കിള്‍,”

റിയ ഷബ്നത്തിന്‍റെ കാതില്‍ വീണ്ടും മന്ത്രിച്ചു.

“ഞാന്‍ കണ്ടിട്ടുണ്ട്, എവിടെയോ…!”

ഷബ്നം നെറ്റി ചുളിച്ച് ഓര്‍ക്കാന്‍ ശ്രമിച്ചു.

“പടച്ചോനെ! ബെന്നറ്റ്‌ ഫ്രാങ്ക്…ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ….”

സാവധാനമെങ്കിലും,ശബ്ദം നിയന്ത്രിച്ചുകൊണ്ട് അതിരില്ലാത്ത അദ്ഭുതത്തോടെ അവള്‍ പറഞ്ഞു.
എന്നിട്ട് അദ്ഭുതം വിട്ടുമാറാതെ റിയയെ നോക്കി.

“അതെ, ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ ന്യൂഡല്‍ഹി റസിഡന്‍റ്റ് എഡിറ്ററായിരുന്ന…”

റിയ വിശദീകരിച്ചു.

ഷബ്നത്തിന്‍റെ കണ്ണുകള്‍ വേണ്ടും വിടര്‍ന്നു.
അവളെന്തോ പറയാന്‍ തുടങ്ങിയപ്പോള്‍ റിയ അവളെ ആംഗ്യത്താല്‍ വിലക്കി.
എന്നിട്ട് കൂടെ വരാന്‍ കണ്ണുകള്‍ കാണിച്ചു.

Leave a Reply

Your email address will not be published. Required fields are marked *