“ഇത്ര വേഗം വന്നെങ്കിൽ കൂടെ പോറ്റിയും മണ്ഡപവും ഒക്കെ കാണും. കയ്യോടെ കെട്ടിക്കാനായിരിക്കും!”
റെജി ചിരിച്ചു.
“അങ്ങനെയെങ്ങാനും സംഭവിച്ചാൽ…”
രാകേഷ് റെജിയുടെ നേരെ വിരൽ ചൂണ്ടി.
“നായിന്റെ മോനെ, നസ്രാണീ! ആ ജോയൽ ബെന്നറ്റിന് ഞാൻ കൊട്ടേഷൻ കൊടുക്കും! നിന്നെ തട്ടാൻ!”
വിമൽ റെജിയുടെ നേരെ നോക്കി അർത്ഥഗർഭമായ പുഞ്ചിരിച്ചു.
“ങ്ഹാ! നിങ്ങള് അങ്ങോട്ട് ചെല്ല്! ഞാനപ്പോഴേക്കും എക്സ് മിനിസ്റ്റർ സ്രാവിനെ ഒന്നുകാണട്ടേ,”
രാകേഷ് പുറത്തേക്കിറങ്ങി.
“ഞങ്ങളും വരാം,”
അയാൾക്ക് പിന്നാലെ ചെന്ന് ഇരുവരും പറഞ്ഞു.
“സ്രാവെങ്ങാനും ക്യാപ്റ്റൻ സാറിനെ പിടിച്ചു വിഴുങ്ങാതെ നോക്കാൻ രണ്ടുമൂന്ന് പേര് കൂടെയുള്ളത് നല്ലതാ. അല്ലെങ്കിൽ ജോയൽ ബെന്നറ്റ് എന്ന കൊടും ഭീകരനെ പിടിക്കാൻ പോകുമ്പം ഞങ്ങൾക്ക് ലീഡർ ഇല്ലാതെ പോകും,”
റെജി പറഞ്ഞു.
“കരിനാക്ക് വളച്ച് പറയാതെ വരുന്നുണ്ടേ ഒന്ന് വാടാ,”
രാകേഷ് തിരിഞ്ഞു നിന്നുകൊണ്ട് പറഞ്ഞു.
ക്യാമ്പ് ഓഫീസിന്റെ വിസിറ്റേഴ്സ് റൂമിലേക്ക് അവർ കടന്നു.
ആഭിജാത്യവും സൗന്ദര്യവും തുളുമ്പുന്ന ഒരു മധ്യവയസ്ക്കനും കൂടെയുണ്ടായിരുന്ന സുന്ദരിയായ ഒരു സ്ത്രീയും രാകേഷിനെയും കൂട്ടുകാരെയും കണ്ടപ്പോൾ എഴുന്നേറ്റു.
“ഹലോ!”
മുഴക്കമുള്ള സ്വരത്തിൽ അയാൾ പറഞ്ഞു.
“ക്യാപ്റ്റൻ രാകേഷ്…?”
അയാൾ രാകേഷിന്റെ നേരെ വിരൽ ചൂണ്ടി.
“ദ സെയിം..”
പുഞ്ചിരിയോടെ അയാൾ പറഞ്ഞു.
“ഓക്കേ..എന്നെ മനസ്സിലായോ?”
“പദ്മനാഭൻ അങ്കിൾ! പത്രത്തിലും ടീവീയിലും ഒക്കെ കണ്ടിട്ടുണ്ട് ഒരുപാട് പ്രാവശ്യം. പപ്പാ പറഞ്ഞിട്ടുണ്ട്,”