സൂര്യനെ പ്രണയിച്ചവൾ 19 [Smitha]

Posted by

“അതുകൊണ്ട് ഞാന്‍ പറയുന്നു…”

ജോയല്‍ ഒരു ചുവടു കൂടി രാകേഷിന്റെ നേരെ അടുത്തു.

“ഡയറക്ടര്‍ ഫോഴ്സിനെയും കൊണ്ട് തിരികെപ്പോ!”

“നിന്നെയും കൊണ്ടേ പോകൂ ഞാന്‍!”

“തലച്ചോറിലെ ന്യൂറോണുകള്‍ക്ക് വേറെ ഒരു പണിയും ഇല്ലെങ്കില്‍ അങ്ങനെയൊക്കെ ചിന്തിക്കാം…”

ജോയല്‍ ചിരിച്ചു.

“പക്ഷെ ആ ഓഡിറ്ററി സിഗ്മെന്റ്സ് സര്‍ക്കാര്‍ മുദ്രയുള്ള തോക്കിലെത്തിക്കാന്‍ ശ്രമിച്ചാല്‍….”

ജോയല്‍ അല്‍പ്പം കൂടി രാകെഷിനോട് അടുത്തു.

“…എങ്കില്‍ ഞാനാദ്യം പറഞ്ഞത് പോലെ, ഡയറക്ടര്‍, പെണ്ണ്കെട്ടാതെ ചാകും! തലക്ക് മേലെ കാണുന്ന ആ തോക്കുകളില്ലേ, അതിലോരോന്നിലും ഉണ്ട് പേരറിയാതെ ഒടുങ്ങിയവരുടെ ഹിസ്റ്ററി! എന്താ, പേര് വരുത്തണോ അതില്‍?”

രാകേഷ് ചുറ്റുമുള്ളവര്‍ക്ക് കണ്ണുകള്‍ കാണിച്ചു.
അവര്‍ ആയുധങ്ങള്‍ താഴ്ത്തി.
പിന്തിരിയാന്‍ തുടങ്ങി.

“സാധാരണ ഇതല്ല ഞങ്ങളുടെ പതിവ്”

ജോയല്‍ പിമ്പില്‍ നിന്നും പറഞ്ഞു.

“നിന്‍റെ ഭാവി വധു അല്‍പ്പം മുമ്പ് എന്നോട് പറഞ്ഞപോലെ വണ്‍ ടൂ ത്രീ പറഞ്ഞ് അങ്ങ് അരിയലാ! അതാ പതിവ്! അതാണ്‌ ശീലവും! കണ്മുമ്പിലേക്ക് നിധി പോലെ കിട്ടിയ ഒരു ശത്രു ജീവിതവും കുഴിച്ചെടുത്ത് സ്വന്തമാക്കാതിരുന്നിട്ടില്ല ഇതുവരെ! ഇത് പക്ഷെ….”

ജോയല്‍ നോട്ടം തീവ്രമാക്കി.

“ഗായത്രിയുടെ ഭര്‍ത്താവാകാന്‍ പോകുന്ന ആളോടുള്ള ഒരു സൌജന്യം! ഔദാര്യം! ടെററിസ്റ്റിന്‍റെ ചങ്കിലെ പ്രേമത്തിന്‍റെ ആ ഡെപ്ത്ത് അളക്കാന്‍ ഈ ടെസ്റ്റ്‌ പോരെ ഡയറക്ടര്‍ക്ക്?”

“ഔദാര്യം വേണ്ട!”

രാകേഷ് തിരിഞ്ഞു നിന്നു.

“നിന്‍റെ സൌജന്യോം! പ്രതിജ്ഞ അങ്ങനെ മാറ്റുന്നുമില്ല. വേറെ ഒരു സമയത്ത്, വേറെ ഒരിടത്ത്! അതിന് മാറ്റമില്ല…”

“ശരി! മുന്നറിയിപ്പിന് നന്ദി!”

ജോയല്‍ കയ്യുയര്‍ത്തി.

“പിന്നെ ഗായത്രി…”

രാകേഷ് തുടര്‍ന്നു.

“…. അവള്‍ നിനക്കുള്ളത് ആണെന്ന് കരുതിയാണോ നിന്‍റെ ഈ ഔദാര്യം ….? എങ്കില്‍ ഈ ഔദാര്യം വേണ്ട! നിന്‍റെ ആളുകളോട് പറ! ഐം റെഡി റ്റു ബി എ

Leave a Reply

Your email address will not be published. Required fields are marked *