“ഞാന്‍ അങ്ങോട്ട് ചെല്ലട്ടെ കേട്ടോ!”
“ശരിയമ്മേ!”
പുഞ്ചിരിയോടെ അമ്മയുടെ തോളില്‍ പിടിച്ചുകൊണ്ട് ഗായത്രി പറഞ്ഞു.
സാവിത്രി താഴേക്കിറങ്ങി ചെന്നു.
അപ്പോള്‍ ടെറാ ഗ്രേ നിറത്തില്‍ മറ്റൊരു വാഹനവും വന്ന് നിന്നു.
ഒരു ഓഡി.
“ആഹാ!”
അതില്നിന്നുമിരങ്ങുന്ന രാകേഷിനെ നോക്കി കൂട്ടുകാരിലൊരാള്‍ പറഞ്ഞു.
“അതാണ് നമ്മുടെ കമാന്‍ഡോ ഓഫീസര്‍! ഗായത്രിക്കുട്ടിയെ കേറ്റാന്‍ പോണ പുതുമണവാളന്‍! കാണാത്തവര്‍ ഉണ്ടെങ്കില്‍ കണ്ടോ!”
“വൌ!!”
മറ്റൊരുവള്‍ ഒച്ചയിട്ടു.
“ഹീയീസ് സോ ഹോട്ട് യാര്‍!”
അത് പറഞ്ഞ് എല്ലാവരും ഗായത്രിയെ നോക്കി ഉറക്കെ ചിരിച്ചു.
ഗായത്രി അവര്‍ക്കൊക്കെ പുഞ്ചിരിയാല്‍ മറുപടി നല്‍കി.
“കൂട്ടത്തിലുള്ള രണ്ടു ചുള്ളന്മാരും മോശമില്ലല്ലോ!”
രാകേഷിനോടൊപ്പമിറങ്ങിയ റെജി ജോസിനെയും വിമല്‍ ഗോപിനാഥിനേയും നോക്കി കൂട്ടുകാരികള്‍ പറഞ്ഞു.
“നമുക്കും ചെന്നാലോ?”
ഒരുവള്‍ പറഞ്ഞു.
“അവരുടെ ഒരു നോട്ടം മുഖത്തോ താഴെയോ എവിടെയേലും കിട്ടുവോന്നു എന്ന് നോക്കാം!”
വീണ്ടും കൂട്ടച്ചിരി.
“ഈ പട്ടാളക്കാരൊക്കെ എങ്ങനെയാ ഇത്രേം ക്യൂട്ട് ആന്‍ഡ് ഹോട്ട് ആകുന്നെ! ഹോ!! കണ്ടിട്ട് സഹിക്കാന്‍ പറ്റണില്ല!”
വേറൊരുത്തിയുടെ കമന്റ്.
തുടര്‍ന്നു കൂട്ടച്ചിരിയും.
ഗായത്രി താഴേക്ക് നോക്കി.
അപ്പോള്‍ രാകേഷിന്റെ കണ്ണുകള്‍ തന്നെ തേടി മുകളിലേക്ക് വരുന്നത് അവള്‍ കണ്ടു.
അയാള്‍ അവളെ നോക്കി മന്ദഹസിച്ചു.
അവള്‍ തിരിച്ചും.
സാവിത്രിയും പദ്മനാഭന്‍ തമ്പിയും രാകേഷിന്റെ അമ്മ ഊര്‍മ്മിളയുമൊക്കെ അത് ശ്രദ്ധിച്ചു.
പെണ്‍കുട്ടികളും സ്ത്രീകളും കണ്ണുകള്‍കൊണ്ട് രാകേഷിനെ പൊതിയുന്നത് ഗായത്രി ശ്രദ്ധിച്ചു.