സന്തോഷ് പറഞ്ഞു.
“അവരെ നമ്മുടെ കയ്യില്‍ കിട്ടാഞ്ഞിട്ടല്ലല്ലോ… അപ്പോഴൊക്കെ നീ പറഞ്ഞത്…വെറുതെ വെടിവച്ച് ഒരു നിമിഷത്തെ മാത്രം വേദന നല്‍കി കൊല്ലേണ്ടവരല്ല…ഒരു സഹസ്രാബ്ദം വരെ നീളുന്ന വേദന നല്‍കി ഇഞ്ചിഞ്ചായി കൊല്ലണം എന്നല്ലേ പറഞ്ഞത്…അതുകൊണ്ടല്ലേ…?”
“അതെ…”
ജോയല്‍ പറഞ്ഞു.
“പപ്പായുടെ ചോരയ്ക്ക് കാരണക്കാരായ എല്ലാവരേയും നമ്മള്‍ കൊന്നു. ശ്യാം മോഹന്‍ ശര്‍മ്മയെ, അയാളുടെ ഗ്രൌണ്ട് ക്രൂവിലെ സഹദേവനെ, തോമസ് പാലക്കാടനെ…പക്ഷെ…”
ജോയല്‍ എല്ലാവരെയും ഒന്ന് നോക്കി.
“ഇവരെ… പദ്മനാഭന്‍ തമ്പിയേയും പോത്തന്‍ ജോസഫിനെയും …. ഇവരെ രണ്ടുപേരെയും കൊല്ലുകയല്ല…കിഡ്നാപ്പ് ചെയ്യാന്‍ ആണ് നമ്മള്‍ തീരുമാനിച്ചിരിക്കുന്നത്…. അത് കൊ….”
“അത്കൊണ്ട്…”
സന്തോഷ് ജോയലിനെ തുടരാന്‍ അനുവദിക്കാതെ പറഞ്ഞു.
“ഇന്ന് നമ്മള്‍ ആ ചടങ്ങില്‍ പങ്കെടുക്കുന്നു… ഒരു ടെസ്റ്റ് ഡോസ് പോലെ … കളിക്ക് മുമ്പുള്ള ട്രയല്‍ പോലെ…”
“ഗായത്രിയെ കല്യാണം കഴിക്കാന്‍ പോകുന്ന ആള്‍ ആരാണ് എന്നറിയുമോ?”
ലാലപ്പന്‍ ചോദിച്ചു.
ജോയല്‍ അറിയില്ല എന്ന അര്‍ത്ഥത്തില്‍ അയാളെ നോക്കി.
“സ്പെഷ്യല്‍ ടാസ്ക്ക് ഫോഴ്സ് ലീഡര്‍ ക്യാപ്റ്റന്‍ രാകേഷ് മഹേശ്വര്‍…”
ജോയലിന്റെ മുഖത്ത് ചുളിവുകള്‍ വീണു.
“അവനോ?”
ജോയല്‍ ചോദിച്ചു.
ലാലപ്പന്‍ അതെ എന്ന അര്‍ത്ഥത്തില്‍ തലകുലുക്കി.
“നമുക്ക് പറ്റിയ എതിരാളിയാണ് അവന്‍…ദ ബെസ്റ്റ്…അപ്പോള്‍ കളിയിലെ നിയമങ്ങള്‍ തെറ്റും …ഫൌള്‍ പ്ലേ കൂടും…എ ഗെയിം വിത്തൌട്ട് അമ്പയേഴ്സ് ….എ ഗെയിം വിത്തൌട്ട് റൂള്‍സ് ….ഹഹഹഹ…!!”
*****************************************************************
ഗായത്രി കിടക്കയില്‍, ജനലിലൂടെ വിദൂരത്ത്, ആകാശത്ത് തിളങ്ങുന്ന നക്ഷത്രങ്ങളെ നോക്കി കിടക്കുകയായിരുന്നു.
അപ്പോഴാണ് സാവിത്രി അങ്ങോട്ട് വന്നത്.
അവള്‍ അലിവോടെ മകളെ നോക്കി.
എങ്ങനെ ജീവിച്ച പെണ്ണാണ്!
കിലുക്കംപെട്ടിപോലെ, തുള്ളിച്ചാടി, എപ്പോഴും ചിരിയും തമാശയും വര്‍ത്തമാനവുമൊക്കെയായി…