ഷബ്നം ഉച്ചത്തില്‍, പെട്ടെന്ന് പറഞ്ഞു.
ടീം ലീഡര്‍ സന്തോഷിന്‍റെ മുമ്പിലാണ് താനത് പറഞ്ഞത് എന്നറിഞ്ഞപ്പോള്‍ അവളൊന്ന് ജാള്യതയോടെ അയാളെ നോക്കി.
“ഐ മീന്‍…ഗായത്രി അങ്ങനെ മറ്റു വല്ലവരും എന്ന കാറ്റഗറിയില്‍ പെട്ട ആളല്ലല്ലോ…അതുകൊണ്ട് …”
“അതുകൊണ്ട്?”
ജോയല്‍ നെറ്റി ചുളിച്ച് അവളെ നോക്കി.
“അതുകൊണ്ടെന്താ?”
ശബ്ദമൊട്ടും കുറയ്ക്കാതെ ഷബ്നം പറഞ്ഞു.
“…..നമുക്ക് ആ ചടങ്ങ് മുടക്കണം…”
എല്ലാവരും ജോയലിനെ നോക്കി.
“സന്തോഷ് ചേട്ടാ, ഒന്ന് പറ!”
ഷബ്നം അയാളെ നോക്കി.
“ജോയല്‍ പറയട്ടെ!”
സന്തോഷ് ഗൌരവത്തോടെ പറഞ്ഞു.
“എന്നിട്ട് ലാസ്റ്റ് ഞാന്‍ പറയാം!”
എല്ലാവരും ജോയലിനെ നോക്കി.
ജോയല്‍ മിലിട്ടറി യൂണിഫോമിനകത്ത് നിന്നും ഒരു തോക്കെടുത്തു.
“എന്‍റെ ഏറ്റവും ഫേവറിറ്റ് ഗണ്‍ ആണിത്!”
അവന്‍ അത് എല്ലാവരും കാണ്‍കെ ഉയര്‍ത്തി.
“റെമിങ്ങ്ടണ്‍ മോഡല്‍ സെവെന്‍ സീറോ സീറോ സീറോ….”
അവന്‍ പറയുന്ന നാടകീയമായ വാക്കുകളിലെ സൌന്ദര്യത്തിലേക്ക് എല്ലാവരും കാതുകള്‍ കൊടുത്തു.
“എന്‍റെ അടിമ ആണിവന്‍…ഇവന്‍റെ അടിമയാണ് ഇവന്‍റെയുള്ളിലെ മാഗസിന്‍ ….. ഇതിലെ ബുള്ളറ്റ്സ്… എന്‍റെ രണ്ടാജ്ഞകള്‍ മാത്രം ഇവന്‍, റെമിങ്ങ്ടണ്‍ മോഡല്‍ സെവെന്‍ സീറോ സീറോ സീറോ….എന്ന ഇവന്‍ നടപ്പാക്കിയിട്ടില്ല…”
എല്ലാവരുടെയും കണ്ണുകള്‍ അവന്‍റെ ഓരോ ചലനങ്ങളിലുമാണ്.
“പോത്തന്‍ ജോസഫ് എന്ന കില്ലര്‍കോപ്പിന്‍റെ തല തുളയ്ക്കുക എന്ന ആജ്ഞ…പദ്മനാഭന്‍ തമ്പിയെന്ന എക്സ് കില്ലര്‍ മിനിസ്റ്ററുടെ തല തുളയ്ക്കുക എന്ന ആജ്ഞ….”
“അല്ല…ജോയല്‍…”