“കേസ് വളരെ സെന്‍സിറ്റീവ് ആണ്..കൈയ്യീന്ന് പോകാന്‍ ചാന്‍സുള്ള ഒന്നാണ്…വളരെ സൂക്ഷിച്ച് കെയര്‍ എടുത്ത്….”
“സാര്‍ കേസ് എന്താണ് എന്ന് പറയൂ…”
താന്‍ ഇരിക്കുന്നത് രാജ്യം ഭരിക്കുന്ന മന്ത്രിയുടെ മുമ്പിലാണ് എന്നും താനത്ര ഉയര്‍ന്ന പദവിയിലുള്ള ഓഫീസര്‍ അല്ലന്നുമുള്ള കാര്യം പരിഗണിക്കാതെ പോത്തന്‍ ജോസഫ് പറഞ്ഞു.
“ഒരു ഇന്‍റ്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ട്….”
അയാള്‍ പറഞ്ഞു തുടങ്ങി.
പോത്തന്‍ ഗൌരവത്തോടെ മന്ത്രിയെ നോക്കി.
“ചില ആക്റ്റിവിസ്റ്റുകള്‍, പ്രോഫസ്സര്‍മാര്‍, പത്രപ്രവര്‍ത്തകര്‍ ..ഇവരൊക്കെ മാവോയിസ്റ്റുകള്‍ പോലെയുള്ള നിരോധിത സംഘടനകളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നു എന്ന്….”
“അതിപ്പം പുതിയ ന്യൂസ് ഒന്നുമല്ലല്ലോ…”
മുഖത്ത് നിന്നും താല്‍പ്പര്യം മായിച്ചുകളഞ്ഞുകൊണ്ട് പോത്തന്‍ പറഞ്ഞു.
“വ്യക്തമായ തെളിവുണ്ട് പോത്താ…”
തന്‍റെ ഉന്നത പദവിയെ അവമതിക്കുന്ന രീതിയിലുള്ള മുഖഭാവത്തോടെയിരിക്കുന്ന പോത്തനെ കടുത്ത അനിഷ്ടത്തോടെ നോക്കിക്കൊണ്ട് മന്ത്രി പദ്മനാഭന്‍ തമ്പി പറഞ്ഞു.
“എന്ത് തെളിവ്? ആര്‍ക്കെതിരെ തെളിവ്?”
പോത്തന്‍ പെട്ടെന്ന് ചോദിച്ചു.
“ബെന്നറ്റ് ഫ്രാങ്ക്…”
“ഏത്? എക്സ്പ്രസ്സിലെ ബെന്നറ്റ് സാറോ?”
“ദ സെയിം!”
“ബെന്നറ്റ് സാറിനു മാവോയിസ്റ്റ് ബന്ധമോ? ഒന്ന് പോ സാറേ!”
പോത്തന്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് പദ്മനാഭന്‍ തമ്പി സംശയിച്ചു.
ഇനി താന്‍ മന്ത്രിയല്ല എന്നാണോ ഇവന്‍ കരുതുന്നത്?
“സാറിനറിയാവുന്ന തെളിവ് എന്തൊക്കെയാ? പറഞ്ഞെ? ബെന്നറ്റ് സാറിനെ എപ്പം പോക്കിയെന്നു ചോദിച്ചാല്‍ മതി…”
പദ്മനാഭന്‍ തമ്പി ഒരു നിമിഷം സംശയിച്ചു.