ശിശിര പുഷ്പ്പം 19 [ smitha ] [അവസാന ഭാഗം]

Posted by

“ങ്ങ്ഹാ…ഇപ്പം എങ്ങനുണ്ട്?”
പീലിപ്പോസ് നിവര്‍ന്നു നിന്നു.
“പക്ഷെ നിന്നെ അറസ്റ്റ് ചെയ്യാം”
എബി ചിരിച്ചു.
പീലിപ്പോസ് അവനെ പകച്ച് നോക്കി.
“കാരണം നീയിപ്പം മന്ത്രിയല്ല!”
പീലിപ്പോസ് ഭയത്തോടെ ഫ്രാന്‍സീസിനെ നോക്കി.
“എടാ പന്നീ…”
പീലിപ്പോസ് അനിയന്ത്രിതമായ കോപത്തോടെ മുഖ്യമന്ത്രിയേ നോക്കി.
“അപ്പം ശരിക്ക് പ്ലാന്‍ ചെയ്ത് നീ എനിക്കിട്ട് കളിക്കുവാരുന്നു അല്ലെ…കൊള്ളാടാ…എടാ പട്ടി..നാറി…നായിന്റെ മോനെ….ഇത് പാര്‍ട്ടീല്‍ ചര്‍ച്ച ക്ക് വന്നാ നീ തെറിക്കും…?”
ഫ്രാന്‍സീസ് ചിരിച്ചു.
“അതിന് ഈ ഡ്രാമയില്‍ മുഖ്യമന്ത്രീടെ റോള്‍ ഒരാളും അറിയില്ല പീലിപ്പോസേ,”
റഫീഖ് പറഞ്ഞു.
“ജാമ്യം ഇല്ലാത്ത വകുപ്പിനാ നീയിപ്പോള്‍ അകത്താവാന്‍ പോകുന്നെ. അതിനുള്ള സകല എ പ്ലസ് ബീ ദ ഹോള്‍ സ്ക്വയറും ഈ ഫയലില്‍ ഉണ്ട്. പിന്നെ നമ്മള്‍ സംസാരിച്ച സകല ട്ട ണ്ട ണ്ണയും ദാ ഈ കുഞ്ഞ് സാധനത്തിന്‍റെയകത്ത് ഉണ്ട്. നല്ല പവിഴം തോല്‍ക്കുന്ന എച്ച് ഡി ക്വാളിറ്റിയില്‍….”
റഫീഖ് തലമുടിയില്‍ നിന്ന് ലോക്കറ്റിന്‍റെയാകൃതിയിലുള്ള ഒരു നാനോ ക്യാമറയെടുത്ത് അവരെ കാണിച്ചു.
“പിന്നെ ഈ നില്‍ക്കുന്ന ഫോഴ്സ്…”
റഫീഖ് പോലീസുദ്യോഗസ്ഥരെയെല്ലാവരെയും നോക്കി മന്ദഹസിച്ചു.
“നല്ല നട്ടെല്ലുള്ള….. നീ മുമ്പ് എന്‍റെ നേരെ വെച്ച് നീട്ടിയ പത്തല്ല…ആയിരം കോടി കണ്ടാലും നട്ടെല്ല് വളയ്ക്കാത്തവര്‍…ഇവരെ ഒരു ടീം ആയി മോള്‍ഡ് ചെയ്തത് വേറെ ആരുവല്ല എന്‍റെ ആലിപ്പഴം പെറുക്കാന്‍ പീലിക്കുട നിവര്‍ത്തുന്ന പീലിപ്പോസേ….നമ്മുടെ മുഖ്യമന്ത്രി തന്നെയാ…”
അതിനിടയില്‍ പീലിപ്പോസിന്‍റെ കൈയില്‍ വിലങ്ങു വീണിരുന്നു. ശക്തി സിംഗിനെ നേരത്തെ തന്നെ പോലീസ് വിലങ്ങണിയിച്ചിരുന്നു.
“എന്തിനാടാ ഫ്രാന്‍സി…എന്നോട് …?”
പീലിപ്പോസ് ദയനീയമായ സ്വരത്തില്‍ ചോദിച്ചു.
“ഫിലിപ്പെ”
“നിന്‍റെ കളികള്‍ ഏതാണ്ട് ഒരു പരിധിവരെ ഞാന്‍ സഹിച്ചു. പക്ഷെ നീയെന്‍റെ കൊച്ചിനെ വെച്ച് മൊതലാക്കാന്‍ നോക്കീല്ലേ? നിന്‍റെ മോന് വേണ്ടി സംബന്ധം ആലോചിച്ച്….അന്ന് ഞാന്‍ ഓങ്ങിവെച്ചതാ ഫിലിപ്പേ….അന്നേരവാ റഫീഖ് എന്നേ കാണാന്‍ വരുന്നേ…അതിന് മുമ്പും കണ്ടിട്ടൊണ്ടേലും അന്ന് റഫീഖ് നിന്നെപ്പറ്റീം ഈ നിക്കുന്ന ശക്തിമാനെപ്പറ്റീം നല്ല ഒരു പിക്ചര്‍ തന്നു. തല മരച്ച് പോകുന്ന കാര്യങ്ങള്‍….നിന്നെ പൂട്ടാന്‍ റഫീഖ് എന്നോട് ഹെല്പ് ചോദിച്ചു. ഓഫ് റെക്കോഡ് ആയി എന്തും ചെയ്യാം എന്ന് ഞാന്‍ വാക്ക് കൊടുത്തു റഫീഖിന്. പിന്നെ ചെയ്തത് ഈ നിക്കുന്ന യൂണിഫോമിട്ട ചുണക്കുട്ടന്‍മ്മാരേ കോഡിനേറ്റ് ചെയ്യിക്കുക എന്നതാരുന്നു….എന്നാലും ടെന്‍ഷനാരുന്നു….നിന്‍റെ മാതിരി വക്രത ശീലമില്ലാത്ത ഒരു പാവം മുഖ്യനല്ലേടാ ഞാന്‍…”
അദ്ദേഹം പീലിപ്പോസിന്‍റെ നേരെ അടുത്തു.
“എന്തും ഞാന്‍ സഹിക്കും,’”

Leave a Reply

Your email address will not be published. Required fields are marked *