ശിശിര പുഷ്പ്പം 18 [ smitha ]

Posted by

“ചോദിക്കരുതെന്നോ? ഇത്രേം ക്രിമിനല്‍ നേച്ചര്‍ ഉള്ള ഒരു സീക്രട്ടായിരുന്നു അവന്‍റെ ഉള്ളിലെന്നു ഞാന്‍ അറിഞ്ഞിരുന്നേല്‍ കാണാന്‍ പോലും നില്‍ക്കാതെ നിന്നേം കൊണ്ട് ഇവുടുന്നു പോയേനെ,”
മിനി തളര്‍ന്ന മുഖത്തോടെ അയാളെ നോക്കി.
“പപ്പാ ഷെല്ലിക്ക് ഒരു പ്രോബ്ലോം ഉണ്ടാവില്ല…പപ്പാ പ്ലീസ്..ഞാന്‍ പറയുന്നത് ഒന്ന്‍…”
അയാള്‍ ഒരു നിമിഷം പുറത്തേക്ക് നോക്കി.
“മോളേ…”
അയാള്‍ സാവധാനം പറഞ്ഞു.
“മോള്‍ടെ മമ്മി പോയതില്‍പ്പിന്നെ പപ്പാ സ്വന്തമായി ഒരാളെയേ കണ്ടിട്ടുള്ളൂ. ഒരാള്‍ക്ക് വേണ്ടി മാത്രേ ജീവിച്ചിട്ടുള്ളൂ. ഓരോ നിമിഷോം മോള്‍ അല്ലാതെ മറ്റൊരാളെക്കുറിച്ച് പപ്പാ ഒരു വട്ടം പോലും ആലോചിച്ചിട്ടില്ല….”
മിനി അയാളെ ദയനീയമായി നോക്കി.
“ഒരു ചെറിയ കാര്യമാണ് ഞാന്‍ തിരിച്ചു ചോദിക്കുന്നത്. സതിംഗ് യൂ ക്യാന്‍ ഈസിലി ഡൂ…ജസ്റ്റ് ഫോര്‍ഗെറ്റ്‌ ഹിം. ജസ്റ്റ് ഡോണ്ട് എന്‍റെര്‍ ഇന്‍റ്റു ഹിസ്‌ ഡ്രഡ്ഫുള്‍ പാസ്റ്റ് ആന്‍ഡ് ഹൊറിബിള്‍ ഫ്യൂച്ചര്‍!”
“ഇല്ല പപ്പാ”
ദൃഡ സ്വരത്തില്‍ അവള്‍ പറഞ്ഞു.
“എനിക്ക് ഷെല്ലിയേ മറക്കാന്‍ പറ്റില്ല. ഉപേക്ഷിക്കാനും…”
“എങ്കില്‍….”
അയാളുടെ സ്വരവും ദൃഡമായി.
“എങ്കില്‍ പപ്പാ എന്ന പദം നിനക്ക് എന്നെന്നേക്കുമായി മറന്നു കളയേണ്ടിവരും…”
“ഓഹോ!!”
അവളുടെ കണ്ണുകളില്‍ അഗ്നി ചിതറി.
“അതിനാണ് ഞാന്‍ ഇത്രയും കഷ്ട്ടപ്പെട്ടെ അല്ലെ? അതിനാണ് ഞാന്‍ ഇക്കണ്ട ഡ്രാമ മൊത്തം കളിച്ചത് അല്ലേ?”
“ഡ്രാമ ?!”
അയാള്‍ മന്ത്രിക്കുന്നത് പോലെ ചോദിച്ചു.
“മിണ്ടരുത് പപ്പ!”
മിനിയുടെ വാക്കുകളില്‍ താപമുയര്‍ന്നു.
“എത്ര പെട്ടെന്ന് എത്ര ഈസിയായാ പറഞ്ഞെ, പപ്പാന്നൊള്ള വേഡ് മറന്ന് കളഞ്ഞേക്കാന്‍! കേള്‍ക്കണം ഞാന്‍ …!”
“മിനീ…”
അയാള്‍ വീണ്ടും ശബ്ദമുയര്‍ത്തി.
“നീ പറഞ്ഞ ഡ്രാമയെന്താ?”
അവള്‍ മുഖം വെട്ടിത്തിരിച്ചു.
അയാള്‍ ദേഷ്യത്തോടെ മുമ്പോട്ട്‌ വന്ന് അവളുടെ മുഖം പിടിച്ച് തന്‍റെ നേരെ നിര്‍ത്തി.
“പറ!”
അയാള്‍ പറഞ്ഞു.
“എന്താ ആ ഡ്രാമ?”
“പറയാം….എല്ലാം ഞാന്‍ പറയാം..പപ്പാ എന്നേ വേണ്ട എന്ന് വെച്ച ദിവസമല്ലേ… !”
അവള്‍ പറഞ്ഞു.
“ഷെല്ലി ആരെയാ അന്വേഷിക്കുന്നേന്നു അറിയാം എനിക്ക്…പപ്പായ്ക്കറിയോ ഷെല്ലി ആരെയാ അന്വേഷിക്കുന്നേന്ന്‍…?”

Leave a Reply

Your email address will not be published. Required fields are marked *