ശിശിര പുഷ്പ്പം 18 [ smitha ]

Posted by

“അതിന്‍റെ ആവശ്യവുമുണ്ടായിരുന്നില്ല…എന്‍റെ ഓരോ സ്വപ്നത്തെയും നീ കണ്ടറിഞ്ഞ് ജീവിച്ചു…എന്‍റെ ഓരോ ആഗ്രഹത്തേയും നീ മുന്‍കൂട്ടി മനസ്സിലാക്കി അത് പോലെ ചെയ്തു….”
“എന്താ പപ്പാ ഇത്…എന്താ ഇങ്ങനെയൊക്കെ?”
മിനി നെറ്റി ചുളിച്ചു.
“എന്നാല്‍ ഇന്ന്‍ ഒരുകാര്യം പപ്പാ ആവശ്യപ്പെടുകയാണ്…ഒന്നല്ല രണ്ട് കാര്യം… ..”
മിനി അവിശ്വസനീയതയോടെ അയാളെ നോക്കി.
“ഒന്ന്‍ നീ ഇനി മുതല്‍ ഇന്ത്യയില്‍ പഠിക്കണ്ട….രണ്ട്…”
മിനിയുടെ ശ്വാസഗതിയുയര്‍ന്നു.
“രണ്ട്…ഷെല്ലി…ഷെല്ലിയെ മറക്കണം!”
“നോ…!!!”
അയാള്‍ പറഞ്ഞ് മുഴുമിപ്പിക്കുന്നതിന് മുമ്പ് മിനി ശബ്ദമിട്ടു. അയാള്‍ ഒന്ന്‍ പകച്ചു.
“ഹൌ കുഡ് യൂ സേ ദാറ്റ്‌ പപ്പാ…ആര്‍ യൂ ഔട്ട്‌ ഓഫ് യുവര്‍ സെന്‍സ്?”
“യെസ്…”
അയാളും ശബ്ദമുയര്‍ത്തി.
“യെസ്…ഐം…”
“എന്താ….. ഷെല്ലി ഇത്ര പെട്ടെന്ന് പപ്പായ്ക്ക് ഡിസ്ക്വാളിഫൈഡ് ആകാന്‍ കരണമെന്താ?”
മാത്യു ഒരു നിമിഷം മൌനിയായി.
“എന്നെ ഒരു മനുഷ്യസ്ത്രീയാക്കിയത് ഷെല്ലിയാണ്…”
മിനി തുടര്‍ന്നു.
“ഒരു റിഹാബിലിറ്റെഷന്‍ സെന്‍റ്ററിലോ ലുനാറ്റിക് അസൈലത്തിലോ തീര്‍ന്നുപോകുമായിരുന്ന എന്നെ…കുറെ സഹിച്ച്…കഷ്ട്ടപെട്ട്….അപമാനം സഹിച്ച്….എന്നിട്ട് ആ ഷെല്ലിയെ ഞാന്‍ മറക്കാനോ?”
മാത്യു മകളെ ദേഷ്യത്തോടെ നോക്കി.
“ഇതു വരെ ഞാന്‍ ഒരു അപ്പന്‍റെ അധികാരം ഉപയോഗിച്ചിട്ടില്ല. അതിനര്‍ത്ഥം ആ അധികാരം ഉപയോഗിക്കാനറിയാത്തയാള്‍ ആണ് ഞാനെന്നു നീ കരുതരുത്!”
“പപ്പായ്ക്കെന്താ? ഇപ്പം എന്താ ഉണ്ടായേ?”
“യൂ നോ ഹൂ ഹീ ഈസ്…അറിയില്ല നിനക്ക് അവനെ…അവന്‍ എന്താണ് എന്ന്?”
“പപ്പായ്ക്ക് അറിയോ ഷെല്ലിയെ? ഷെല്ലി ആരാണ് എന്ന്‍?”
“അറിയാം..ഐ നോ എബൌട്ട്‌ ഹിം….”
“എങ്കില്‍ പറ ആരാ ഷെല്ലി?”
“അവന്‍ ഒരു കില്ലര്‍ ആകാന്‍ പോകുന്നയാളാ? അറിയോ നിനക്ക്?”
ആ ചോദ്യം മിനിയെ ഞെട്ടിച്ചു.
“പപ്പാ…? പപ്പാ ഷെല്ലിയേ കണ്ടിരുന്നോ?”
മാത്യു ഒരു നിമിഷത്തേക്ക് സംസാരിച്ചില്ല.
“പപ്പായോട് ഞാന്‍ പറഞ്ഞില്ലാരുന്നോ ഷെല്ലിയോട് അത് ചോദിക്കരുതെന്ന്?”
മാത്യുവിന്‍റെ കണ്ണുകളില്‍ കോപമിരമ്പി.

Leave a Reply

Your email address will not be published. Required fields are marked *