അവന്‍റെ ശബ്ദം മുറുകി. മാത്യു വിസ്മയത്തോടെ അവന്‍റെ വാക്കുകള്‍ കേട്ടു.
“മര്‍ഡര്‍ ഇന്‍ കോള്‍ഡ് ബ്ലഡ്!! ഇന്‍ ദ ബ്രോഡ് ഡേ ലൈറ്റ്….”
ഷെല്ലിയുടെ ശബ്ദം അയാള്‍ തുടര്‍ന്ന് കേട്ടു.
“മൈ ഗോഡ്!”
അയാള്‍ മന്ത്രിച്ചു.
“മോനേ…എന്താ അതിന്‍റെ ബാക്ക്ഗ്രൌണ്ട്..ഈഫ് യൂ ഡോണ്ട് മൈന്‍ഡ്….ആരാ അത്?”
“റോക്കി…!”
ഷെല്ലി പറഞ്ഞു.
മാത്യു ഹൃദയാഘാതമേറ്റത് പോലെ ഷെല്ലിയെ നോക്കി.
“അയാളെ കണ്ടെത്തുക എന്നൊരു ഒറ്റഉദ്ധേശമേ ഉണ്ടായിരുന്നുള്ളൂ എനിക്ക് മിനി എന്‍റെ ലൈഫില്‍ വരുന്നത് വരെ. ഇപ്പഴും ഉണ്ട് അ ഉദ്ദേശം. പക്ഷെ നിയമത്തിന്‍റെ വഴിയിലൂടെ പോവുക എന്ന ആശയം ഞാന്‍ സ്വീകരിച്ചു. മിനി കാരണം…”
മാത്യു പെട്ടെന്ന് മൊബൈല്‍ എടുത്തു.
“ഷെല്ലി….മോന്‍ പൊയ്ക്കോളൂ….ഞാന്‍ ഇപ്പഴാണ് ഒരു കാര്യം ഓര്‍ത്തത്….ഓക്കേ…ബൈ…”
അയാള്‍ തിടുക്കത്തില്‍ കാറിനടുത്തേക്ക് നടന്നു.
*********************************************
മാത്യുവിന്‍റെ കൂടെ നെടുമങ്ങാടുള്ള അയാളുടെ ഒഫീസിലേക്കും അവിടെയുള്ള അപ്പാര്‍ട്ട്മെന്‍റ്റിലേക്കും പോകുമ്പോള്‍ മിനിയ്ക്ക് ഒന്നും മനസ്സിലായില്ല.
മാത്യു അവളുടെ ഹോസ്റ്റലിലേക്ക് വരികയായിരുന്നു.
പെട്ടെന്ന് വരാനും തനിക്ക് സംസാരിക്കാനുണ്ടെന്നും അയാള്‍ അറിയിച്ചു.
അയാളോടൊപ്പം അപ്പാര്‍ട്ട്മെന്‍റ്റിലേക്ക് വരാനും.
ഡ്രൈവ് ചെയ്യുമ്പോള്‍ അയാളുടെ മുഖം സ്തോഭപൂര്‍ണ്ണമായിരുന്നു.
“പപ്പാ…”
അവള്‍ അയാളുടെ തോളില്‍ സ്പര്‍ശിച്ചു.
“ഈസ് എവെരിതിംഗ് ഓള്‍റൈറ്റ്?”
അവള്‍ അനുകമ്പയോടെ ചോദിച്ചു.
“യാ..യാ….”
അയാള്‍ വേഗത്തില്‍ ഡ്രൈവ് ചെയ്യുന്നതിനിടയില്‍ പറഞ്ഞു.
“പെര്‍ഫക്റ്റ്ലി….”
അപ്പാര്‍റ്റ്മെന്റില്‍ എത്തിക്കഴിഞ്ഞ് അയാള്‍ തിടുക്കത്തില്‍ അകത്തേക്ക് കയറി. അവളുടെ കൈയില്‍ പിടിച്ചുകൊണ്ട്.
അകത്ത് ഓഫീസ് റൂമിലെത്തി അയാള്‍ കതക് ചാരിയിട്ടു.
“എന്താ പപ്പാ?”
അവള്‍ അടക്കാനാവാത്ത ആകാംക്ഷയോടെ ചോദിച്ചു.
“മോളോട് പപ്പാ ഇതുവരെ ഒന്നും ആവശ്യപ്പെട്ടിട്ടില്ല…”
അയാള്‍ പറഞ്ഞു തുടങ്ങി.