“ഞാന്‍ നാളെ ഒരു യൂറോപ്യന്‍ ട്രിപ്പിലാണ്. ഒരു ടു വീക്സ് എങ്കിലുമെടുക്കും തിരിച്ചുവരാന്‍…”
അയാള്‍ പറഞ്ഞു തുടങ്ങി.
ഷെല്ലി പുഞ്ചിരിച്ചു.
“എന്‍റെ മോള്‍ക്ക് ഒരിക്കലും തെറ്റ് പറ്റിയിട്ടില്ല…കാരണം….അവള്‍ടെ മമ്മീടെ സ്പിരിറ്റ് എപ്പോഴും അവള്‍ടെ കൂടെയുണ്ട്…”
തന്‍റെ ഉള്ളം വിങ്ങുന്നത് ഷെല്ലിയറിഞ്ഞു.
“മോള്‍ എന്നോട് സ്ട്രിക്റ്റ് ആയി പറഞ്ഞിട്ടുണ്ട് മോന്‍റെ ഫാമിലി ബാക്ക്ഗ്രൌണ്ട് ഒന്നും ചോദിക്കരുത് എന്ന്‍. ഫാമിലി ബാക്ഗ്രൌണ്ടില്‍ കാര്യമുണ്ട് എന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. ഷെല്ലിയോട് തിരക്കണ്ട എന്നും കരുതിയതാണ്. എന്നാല്‍….”
അയാള്‍ ഒരു നിമിഷം നിര്‍ത്തി ഷെല്ലിയെ നോക്കി.
“…എന്നാല്‍ ഇന്ന്‍ മോണിങ്ങില്‍ ഒരു തോന്നല്‍….അതേപ്പറ്റി ഷെല്ലിയോട് ചോദിക്കണമെന്ന്…മോന് വിരോധമില്ലല്ലോ?”
“അയ്യോ..എന്ത് വിരോധം?”
ഷെല്ലി പെട്ടെന്ന് പറഞ്ഞു.
“അതൊക്കെ സാറി…അങ്കിളിന്‍റെ റെസ്പോണ്‍സിബിലിറ്റിയാണ്….ഇത് നിസ്സാരക്കാര്യമല്ലല്ലോ…മിനിയുടെ ലൈഫിന്‍റെ കാര്യമാണ്. അപ്പോള്‍ ഏത് പാരന്‍സിനും കാണും ആങ്ങ്‌സൈറ്റി….എന്നെ സാര്‍ അംഗീകരിച്ചത് തന്നെ എന്‍റെ ഭാഗ്യമായി കരുതുന്നയാളാണ് ഞാന്‍…”
“ഏയ്…”
മാത്യു ഷെല്ലിയുടെ തോളില്‍ പിടിച്ചു.
“ഒരു കണ്ടീഷനുമില്ലാതെ എന്നെ സ്വീകരിച്ച ആളാണ് മിനിയുടെ മമ്മി…എനിക്കറിയാം മോനേ സ്നേഹത്തിന്‍റെ വില…ഭാഗ്യം എന്‍റെ മോള്‍ക്ക് തന്നെയാണ്….”
അയാള്‍ ഒന്ന്‍ നിര്‍ത്തി. ദൂരെ ബ്യൂട്ടിസ്പോട്ടിന്‍റെ ഭാഗത്തെ മലനിരകളുടെ നേര്‍ത്ത നീലിമയിലേക്ക് അയാള്‍ നോക്കി.
“അവിടെയാണ് ബ്യൂട്ടിസ്പോട്ട് അല്ലേ?”
അയാള്‍ ചോദിച്ചു.
“അതെ,”
“മോള്‍ പറഞ്ഞിട്ടുണ്ട്…”
പിന്നെയും ചില നിമിഷങ്ങള്‍ മൌനമായി കടന്നുപോയി.
“മോനേ..മോന്‍റെ മമ്മി…അവരെങ്ങനെയാണ്…?”
ഷെല്ലി പെട്ടെന്ന് ദൃശ്യങ്ങളില്‍ നിന്ന്‍ തിരിച്ചുവന്നു.
“മോള്‍ പറഞ്ഞത് ഒരു വെഹിക്കിള്‍ ആക്സിഡന്‍റ്റില്‍…അങ്ങനെയാണ്…എന്നായിരുന്നു അത്?”
അവന്‍റെ മിഴികള്‍ ഈറനായത് അയാള്‍ ശ്രദ്ധിച്ചു.
“എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ്….”
ഷെല്ലി പറഞ്ഞു.
“പക്ഷെ അത് ഒരു വെഹിക്കിള്‍ ആക്സിഡന്‍റ്റ് അല്ല അങ്കിള്‍…”
“പിന്നെ?”
“മര്‍ഡര്‍!”