“വിജയ് മല്ല്യ,”
എല്ലാവരും പരിഭ്രമത്തോടെ റഫീഖിനെ നോക്കി. നിഷയുടെ മുഖം വിഷാദപൂര്‍ണ്ണമാകുന്നത് എല്ലാവരും കണ്ടു.
“ഞാന്‍ വേണ്ട എന്ന്‍ പറഞ്ഞതാ, ഇത് അറിഞ്ഞപ്പം,”
നിഷ പറഞ്ഞു.
‘അവിടുത്തെ ചില സോഴ്സില്‍ നിന്നും മല്ല്യക്ക് ചില ഡ്രഗ്, ഹ്യൂമന്‍ ട്രാഫിക് അങ്ങനെ ചില അഭ്യൂഹങ്ങള്‍ കിട്ടി. ഒന്നും കണ്‍ഫേംഡ് അല്ല. കാര്യം വലിയ സാമ്പത്തിക തട്ടിപ്പ് നടത്തിയ ആളാണെങ്കിലും അയാള്‍ ഇതുപോലെ അണ്‍ലോഫുള്‍ ആയ കാര്യങ്ങളില്‍ ഇന്‍വോള്‍വ്ഡ് ആകും എന്നൊന്നും ഞാന്‍ കരുതുന്നില്ല….എങ്കിലും എം ഡി അന്വേഷിക്കാന്‍ പറയുമ്പോള്‍….ഡ്യൂട്ടി ഈസ് എബവ് എവെരിതിംഗ്…”
***********************************************
രണ്ടു ദിവസങ്ങള്‍ക്ക് ശേഷം.
ഷെല്ലി ഹോസ്റ്റല്‍ മുറിയിലായിരുന്നു.
പ്രാക്റ്റിക്കല്‍ ബുക്കിന്‍റെ മുമ്പില്‍ സ്കെയിലും കൊമ്പസ്സുമായി ഇരിക്കുമ്പോള്‍ കതകില്‍ മുട്ടുന്ന ശബ്ദം കേട്ടു.
മുമ്പില്‍ സുരേന്ദ്രെട്ടന്‍
“എന്താ സുരേന്ദ്രേട്ടാ?’
“ഞ്ഞി ആരാന്ന്? മയിസ്രേട്ടാ?”
“ഹ! കാര്യം പറ സുരേന്ദ്രേട്ടാ…”
“ഇന്നേ കാണാന്‍ വന്നിയ്ക്കണ്”
“ആര്?”
“നമ്മ എങ്ങെയാന്ന് അറിയല്? ഞ്ഞി ഒരിക്ക പോയി നോക്ക്ടാ…”
ഷെല്ലി തിടുക്കത്തില്‍ താഴേക്കിറങ്ങി ചെന്നു.
അവന്‍ അദ്ഭുതപ്പെട്ടു.
മാത്യു മുമ്പില്‍ നില്‍ക്കുന്നു. നിര്‍ത്തിയിട്ടിരിക്കുന്ന ബി എം ഡബ്ലിയൂവില്‍ ചാരി.
“സാ…അങ്കിള്‍…വാ അകത്തേക്കിരിക്കാം…”
അവന്‍ പറഞ്ഞു.
“ഇല്ല ഷെല്ലി,”
അയാള്‍ ചിരിച്ചു.
“നമുക്ക് ഒരഞ്ചു മിനിറ്റ്….”
അയാള്‍ ചുറ്റും നോക്കി.
“വാ..ആ മൈതാനത്തിനടുത്ത്…ആ മരത്തണലില്‍ നിന്ന്‍ സംസാരിക്കാം. വരൂ,”
ഷെല്ലി അയാളോടൊപ്പം അല്‍പ്പം ദൂരെ ബാസ്ക്കറ്റ്ബോള്‍ ഗ്രൗണ്ടിനടുത്ത ആല്‍മരത്തിന്റെയടുത്തേക്ക് പോയി.
അവര്‍ ആല്‍മരത്തണലില്‍ നിന്നു.
“ഷെല്ലി…”
അയാള്‍ പുഞ്ചിരിയോടെ പറഞ്ഞു.
ഷെല്ലി ശ്രദ്ധിച്ചു.