“ഒരു സാരിക്കൊക്കെ മനുഷ്യരെ ഇത്രേം പോപ്പുലര്‍ ആക്കാന്‍ കെല്‍പ്പുണ്ടോ?”
അവരുടെ നോട്ടത്തിലേക്ക് കുസൃതിയോടെ നോക്കിക്കൊണ്ട് ഷാരോണ്‍ എല്ലാവരും കേള്‍ക്കെ പറഞ്ഞു.
“എന്നാ പറ്റി? എന്നാ എല്ലാരും ഇങ്ങനെ നോക്കണെ?”
“ഏത് ഫിലിം സ്റ്റാറാണ് ഇങ്ങോട്ട് കയറി വരുന്നത് എന്ന്‍ ഓര്‍ത്ത് പോയി,”
റഫീക്ക് ചിരിച്ചു.
“അറിയില്ലേ?”
ആദ്യം സെലിന്റെ കയ്യില്‍ പിടിച്ചുകൊണ്ട് ഷാരോണ്‍ പറഞ്ഞു.
“ഇവിടെ കുറെ ഉണ്ട് ഫിലിം സ്റ്റാഴ്സ് …ഫസ്റ്റ് ഈ സെലിന്‍ മാഡം..പിന്നിതാ മിസ്സിസ് റഫീക്ക് മാഡം…ഹഹഹ…പിന്നെ നമ്മുടെ സംഗീതാ മാഡം…അവസാനം നമ്മുടെ ഈ ചുന്തരി ശിങ്കാരി വാവ മിനിക്കുട്ടി…”
ഷാരോണ്‍ മിനിയെ വട്ടം പിടിച്ചു.
“ഓ! ഞാന്‍ പാവം!”
മിനി ചിരിച്ചു.
“ജസ്റ്റ് എ ജ്യൂനിയര്‍ ആര്‍ട്ടിസ്റ്റ്!”
എല്ലാവരും ചിരിച്ചു.
പാര്‍ട്ടിയുടെ മദ്ധ്യേ റഫീക്ക് ആണ് പറഞ്ഞത്.
“എബിയ്ക്ക് പോസ്റ്റ് ഇവിടെത്തന്നെയാണ്. പോസ്റ്റ് എന്താണ് എന്നറിയാല്ലോ, അല്ലേ?”
“ഡി സി പി; അല്ലേ സാര്‍?”
ഷെല്ലി ചോദിച്ചു.
“യെസ്,”
റഫീഖ് പുഞ്ചിരിയോടെ എബിയുടെ തോളില്‍ തട്ടി.
എബി ചിരിച്ചു.
“എന്താ എബി?”
നന്ദകുമാര്‍ ചോദിച്ചു.
“പുതുതായി പോലീസ് ആകുന്ന്‍ ആരുടെയും ആഗ്രഹം ആക്ഷന്‍ ഹീറോ ബിജു ആകാനാരിക്കും,”
എബി പറഞ്ഞു.
“ഡെയര്‍ ഡെവിള്‍. അണ്‍കോംപ്രമൈസിംഗ്. അണ്‍കറപ്റ്റഡ്. ഇതിപ്പോള്‍ ആദ്യത്തെ പോസ്റ്റിങ്ങില്‍ പോലും ചെറിയ ഒരു കറപ്ഷന്‍ സംഭവിച്ചിട്ടുണ്ട്…”
റഫീക്ക് ഒഴികെ മറ്റുള്ളവര്‍ എബിയെ മനസ്സിലാകാതെ നോക്കി.
“ഇന്ത്യാ ടൈംസിന്‍റെ മാനേജിംഗ് ഡയറകറ്റര്‍ അശോക് മേത്തയുടെ ഓഫീസിലേക്ക് ഒരു ഫോണ്‍ കോള്‍”
റഫീഖ് തുടര്‍ന്നു.
“ഫോണ്‍ ചെയ്തത് അവരുടെ മോസ്റ്റ് വാല്യുബിള്‍ അസ്സെറ്റ് റഫീഖ്. ആവശ്യം എന്നെ ഈ നഗരത്തില്‍ത്തന്നെ പോസ്റ്റ് ചെയ്യണം. അശോക് മേത്ത സുഹൃത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അലോക് ചൌഹാനെ വിളിക്കുന്നു. അലോക് ചൌഹാന്‍ മുഖ്യമന്ത്രി ഫ്രാന്‍സിസ് സിറിയക്കിനെ വിളിക്കുന്നു. പോസ്റ്റ് പക്കാ…”