മകളുടെ ചോദ്യത്തിന് മുമ്പില്‍ മാത്യു പകച്ചു.
“പപ്പാ…പപ്പായ്ക്ക് അറിയാം…”
സ്വരം ശാന്തമാക്കി അവള്‍ പറഞ്ഞു.
മരണം മുമ്പില്‍ കണ്ടത് പോലെ മാത്യു പകച്ചു.
“ഹൌ…ഹൌ ഡൂ യൂ നോ ഇറ്റ്…”
മിനി അയാളെ ദയനീയമായി നോക്കി.
“പറ നിനക്കെന്ത് അറിയാം?”
“എല്ലാം,”
മാത്യുവിന്‍റെ മുഖത്ത് പകപ്പേറി.
“പപ്പയെ കാണാന്‍ വരുന്ന ആളുകള്‍….പപ്പായുടെ ഡയറി….അതിലെ വരികള്‍..എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ്….ശക്തിസിംഗ് ചന്ദ്രാവത് ഇവിടെ വന്നത്….അയാളെ പപ്പാ ഷൂട്ട് ചെയ്തത്….അയാള്‍ ഷെല്ലീടെ മമ്മിയെ ഷീല്‍ഡ് ആക്കി രക്ഷപ്പെട്ടത്…ഷെല്ലീടെ മമ്മിയ്ക്ക് വെടിയേറ്റത്….”
മാത്യു കസേരയില്‍ ഇരുന്നു.
അയാളെ വിയര്‍ക്കാന്‍ തുടങ്ങി.
“അപ്പോള്‍ ഒരു കാര്യം എനിക്കുറപ്പായി…ആ അമ്മയ്ക്ക് ഒരു മകന്‍ ഉണ്ടെങ്കില്‍ അവന്‍ അമ്മയുടെ കില്ലറെ അന്വേഷിച്ചിറങ്ങും…അവന്‍ പപ്പായെ കണ്ടുപിടിക്കും…എന്‍റെ പപ്പാ….ജീസസ്! എനിക്കെല്ലാം എന്‍റെ പപ്പയല്ലേ? പപ്പാ അറിഞ്ഞുകൊണ്ട് ചെയ്ത തെറ്റല്ല അത്…മറ്റൊരാള്‍ ആണ് അല്ലെങ്കില്‍ ശക്തി സിംഗ് ആണ് റിയല്‍ കില്ലര്‍….അത്കൊണ്ട് എനിക്ക് പപ്പയെ രക്ഷിക്കണം…എങ്ങനെ രക്ഷിക്കും….അതുകൊണ്ട് ഹൈദരാബാദില്‍ വെച്ച് തന്നെ എന്‍റെ കുഞ്ഞ് പ്രായത്തില്‍ ഞാന്‍ ആ സ്ത്രീയുടെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ തുടങ്ങി…മാളവികാ മാഡമാണ് എന്നെ ഹെല്പ് ചെയ്തത് അക്കാര്യത്തില്‍….അങ്ങനെ കണ്ടെത്തി…ആ സ്ത്രീയ്ക്ക് ഒരു മകന്‍ ഉണ്ട്….അയാളെപ്പറ്റി പഠിച്ചു….അപ്പോള്‍ മനസ്സിലായി ഞാന്‍ അന്വേഷിക്കുന്ന എല്ലാ ഗുണവുമുള്ള ഒരു പെര്‍ഫക്റ്റ് ജന്റ്റില്‍മാന്‍ ആണ് അയാളെന്ന്….പക്ഷെ പപ്പാ എങ്ങനെ അയാളെ ഇഷ്ടപ്പെടും? പപ്പയ്ക്ക് അയാളെ എങ്ങനെ സ്വീകാര്യമാക്കാം? ഒത്തിരി ആലോചിച്ചു….അങ്ങനെ അങ്ങനെ…ഞാന്‍ കണ്ടെത്തിയ ഒരു ഡ്രാമാ….”
അവള്‍ നിര്‍ത്തി അയാളെ നോക്കി.
“അതാണ് എന്‍റെ ഡ്രഗ് അഡിക്ഷന്‍….എനിക്ക് ഷെല്ലിയേ പപ്പാടെ മുമ്പില്‍ ഡിയര്‍ ആന്‍ഡ് ലവിംഗ് ആയി അവതരിപ്പിക്കാന്‍. ഷെല്ലി എന്‍റെ ലൈഫിലെക്ക് വന്നാല്‍ അന്വേഷിക്കുന്നയാള്‍ പപ്പാ ആണ് എന്ന് ഷെല്ലി കണ്ടെത്തിയാല്‍ തന്നെ എന്നോടുള്ള സ്നേഹം ഓര്‍ത്ത് അതെല്ലാം ഷെല്ലി മറക്കും എന്ന് ഞാന്‍ കരുതി….ഷെല്ലി ഫിനാന്‍ഷ്യലി ബാക്ക്വേഡ് ആണേലും എന്നെ രക്ഷപ്പെടുത്തിയ ആളാണല്ലോ എന്ന് വെച്ച് പപ്പാ ഷെല്ലിയേ അക്സെപ്റ്റ് ചെയ്യും എന്നും ഞാന്‍ കരുതി…. പക്ഷെ അവിടെയും പപ്പാ എന്നെ തോല്‍പ്പിച്ചു….അങ്ങനെ ഒരു ഡ്രാമാ കളിച്ചിട്ട്പോലും എന്നെ….”
പെട്ടെന്ന് വാതില്‍ അനങ്ങുന്നത് മിനി കണ്ടു.
അവള്‍ അത് പതിയെ തുറന്നു.
അവള്‍ ഞെട്ടിപ്പോയി.
മാത്യുവും.
കണ്ണിലെരിയുന്ന തീയുമായി ഷെല്ലി!