“ഇന്ത്യൻ ഓർ ലെബനീസ്?”
സുന്ദരിയായ ഒരു പെൺകുട്ടി ചോദിച്ചു.
കടലിന്റെ പശ്ചാത്തലത്തിൽ, ചുറ്റും വിസ്മയവർണ്ണങ്ങൾ നൃത്തം ചെയ്യുന്ന ആ വേളയിൽ അവരിരുവരും ആ കുട്ടികളിൽ കൗതുകമുണർത്തി.
“അല്ല..ഞാൻ പഷ്തൂണിൽ നിന്നാണ്…എന്താ അങ്ങനെ ചോദിച്ചേ?”
കുട്ടികളുടെ നേരെ മനോഹരമായ ഒരു പുഞ്ചരിയെറിഞ്ഞ് അവൾ ചോദിച്ചു.
“ആണോ? പാഷ്തൂൺ ആണോ? പക്ഷെ നിങ്ങളുടെ മുഖം ഇന്ത്യൻ സിനിമകളിലെ ഹീറോയിൻപ്പോലെയുണ്ട്…പക്ഷെ നിങ്ങളുടെ സ്കിൻ ..ഇത്ര നിറം ലെബനീസിനെയുള്ളൂ…”
ഷഹാന ഫൈസലിന്റെ നേരെ തലയുയർത്തി കണ്ണുകൾ ഇളക്കി “എങ്ങനെയുണ്ട്?” എന്ന അർത്ഥത്തിൽ നോക്കി.
“അപ്പോൾ ഞാനോ?”
ഫൈസൽ അവരോട് പെട്ടെന്ന് ചോദിച്ചു.
“ഏത് ഹീറോയെപ്പോലെയാണ്?”
“യൂ റ്റൂ ഈസ് വെരി ഹോട്ട്…!”
സുന്ദരിയായ ഒരു പെൺകുട്ടി പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഡോണ്ട് വറി മാഡം…”
അവൾ ചിരി അവസാനിപ്പിക്കാതെ ഷഹാനയെ നോക്കി.
“ഞാൻ നിങ്ങളുടെ ഹോട്ട് ഹബിയെ കിഡ്നാപ്പ് ചെയ്യുകയൊന്നുമില്ല…”
എല്ലാവരും ചിരിച്ചു.
“ലേറ്റാവുന്നു…”
ഷഹാന ചിരിച്ചുകൊണ്ട് വാച്ചുയർത്തി ഫൈസലിനെ കാണിച്ചുകൊണ്ട് പറഞ്ഞു.
“ഓഹോ..”
മറ്റൊരു പെൺകുട്ടി പറഞ്ഞു.
“ഉമ്മ കൊടുക്കുന്നത് കണ്ടപ്പോൾ ഈ ദിവസം മൊത്തം നിങ്ങൾ ഇവിടുന്ന് പോകും എന്ന് തോന്നിയില്ല…എന്നിട്ടാണ് ഇപ്പോൾ പോകാൻ തിരക്കാക്കുന്നത്!”
“ശ്യോ!”