“അപ്പോൾ ഇതാണോ ഋതുജ ദേവ്ഗൺ? അല്ലാഹ്! എന്നെപ്പോലെയായിരുന്നോ ആ കുട്ടിയെ കാണാൻ?”
ആയിരം നൂപുരങ്ങളണിഞ്ഞ് കടൽ പ്രണയ നൃത്തം ചെയ്യുമ്പോൾ, സിന്ദൂരമണിയുകയായിരുന്ന ആകാശത്തിന്റെ ശ്യാമവർണ്ണത്തിന് മുമ്പിൽ, ഫൈസൽ അവളുടെ വിരലുകൾക്ക് മേൽ തന്റെ ചൂണ്ടുവിരലമർത്തി.
“എന്റെ ചുണ്ടിന് താഴെ ഈ മറുക് ഇല്ലാതിരുന്നിരുന്നെകിൽ ഞാൻ അസ്സൽ ഋതുജയായേനെ അല്ലേ?”
ചുണ്ടിന് താഴെ വീണ്ടും വിരലമർത്തിക്കൊണ്ട് അവൾ പറഞ്ഞു.
” പക്ഷെ നിനക്ക് ഒരു മറുക് ഉണ്ട്….ഇവിടെയാണ്..ഇതാ ..ഇവിടെ…”
ഫൈസലിന്റെ ചൂടുള്ള വിരൽത്തുമ്പ് തന്റെ അധരത്തെ സ്പർശിച്ചപ്പോൾ ഷഹാന മിഴികൾ കൂമ്പിയടച്ചു. അയാളുടെ പുരുഷോർജ്ജത്തിന്റെ വന്യത തന്റെ മുഖത്തും കഴുത്തിലും ഉച്ച്വാസ വായുവിന്റെ രൂപത്തിൽ തൊടുകയാണ്.
ഇതാണ് പുരുഷൻ!
ഇതാണവന്റെ സൗന്ദര്യം!
ഇതിലാണ് ഓരോ പെണ്ണും ഞെരിഞ്ഞുപൊടിയാൻ കൊതിക്കുന്നത്!
ഇവന്റെ ലോഹക്കരുത്തിലാണ് മർദ്ദനമനുഭവിക്കാനും താഡനമേൽക്കുവാനും ആധിപത്യമനുഭവിക്കാനും പെണ്ണ് തപസ്സിരുന്ന് കൊതിക്കുന്നത്!
സ്വയറിയാതെ ഷഹാന അയാളോട് അടുത്തു.
അവളുടെ കൈകൾ അയാളുടെ ദേഹത്തെ ചുറ്റിവരിഞ്ഞു.
“ഇത്…ഇത് പാക്കിസ്ഥാനാണ്…”
ഫൈസൽ അൽപ്പം വിസമ്മതത്തോടെ പറഞ്ഞു.
“ഇവിടെ ഇങ്ങനെ പരസ്യമായി ഒരാണും പെണ്ണും കെട്ടിപ്പിടിച്ചു നിന്നാൽ പോലീസ് പിടിക്കും!”
അയാൾ വീണ്ടും പറഞ്ഞു.
“ഐ ഡോണ്ട് കെയർ!”
അവൾ മന്ത്രിച്ചു.
“പ്രോബ്ളമാകും!”
അയാൾ വീണ്ടും പറഞ്ഞു.
അതിനുത്തരമായി അവൾ അയാളുടെ മുഖമെടുത്ത് തന്റെ ചുണ്ടുകൾക്ക് നേരെ അടുപ്പിച്ചു.