ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 6 [SmiTHA]

Posted by

“ഇതുപോലെയുള്ള ശിക്ഷവിധികൾ ഇവിടെ ഇതിന് മുമ്പും നടന്നതായി ഞാൻ കേട്ടിട്ടുണ്ട്,”

ഷഹാന പറഞ്ഞു.

“ഒരു മുക്താർ മായിയുടെ കേസ്…അവൾക്ക് വേണ്ടി ഇസ്‌ലാമാബാദ് കോടതിയിൽ ജീവൻ അപകടത്തിയാക്കും വിധം കേസ് വാദിച്ച അമേരിക്കൻ പത്ര പ്രവർത്തകൻ തോമസ് ഫ്രെയ്‌ഡ്‌….”

“പിന്നെ എന്തുണ്ടായി, ഫൈസൽ?”

അർജ്ജുൻ ചോദിച്ചു.

“ജനക്കൂട്ടത്തിന്റെ മുമ്പിൽ പരസ്യമായി റേപ്പ് ചെയ്യപ്പെട്ട പർവീണിനെ ഇവിടുത്തെ, കറാച്ചിയിലെ ഒരു വേശ്യാലയം നടത്തിപ്പിക്കാരനേറ്റെടുത്ത് പലർക്കും വിറ്റു….അത്തരം ഒരു കച്ചവടത്തിന്റെ ഇടയിലാണ് സിഡ് പർവീണിനെ കണ്ടെടുക്കുന്നത്…”

“ഇവിടെ ഇങ്ങനെ കൂടിയിരിക്കുന്നത് അവളുടെ പോൺ സ്റ്റോറി കേൾക്കാനാണോ?”

പരുക്കൻ ശബ്ദത്തിൽ, ദേഷ്യത്തോടെ സിദ്ധാർത്ഥ് ചോദിച്ചു.

“ഇമ്പോർട്ടന്റ് ആയിട്ട് എന്തെങ്കിലുമുണ്ടെങ്കിൽ അത് പറയ്,”

“ഫസ്റ്റ് ആൻഡ് ഫൈനൽ പ്ലാനിങ് ഇന്നാണ്. ഫോർ ഓപ്പറേഷൻ ഡെവിൾ,”

ഫൈസൽ പറഞ്ഞു.

“പ്ലാൻ എ,”

ഗുർഫാൻ ഖുറേഷി പറഞ്ഞു.

“ഇന്ന് ജനുവരി പന്ത്രണ്ട്. നാല് ദിവസങ്ങൾക്ക് ശേഷം ഷെറാട്ടൺ ഹോട്ടലിൽ, അതിന്റെ വെസ്റ്റ് ഹാളിൽ ആണ് റിസപ്‌ഷൻ. ദാവൂദ് ഇബ്രാഹിമിന്റെ മകന്റെ വിവാഹത്തിന്റെ റിസപ്‌ഷൻ. വൈകുന്നേരം ഏഴ് മണിമുതൽ അതിഥികൾ വന്നുതുടങ്ങും…”

“അയാൾ റിസപ്‌ഷനിൽ പങ്കെടുക്കും എന്നത് കൺഫേംഡ് ആണോ?”

അർജ്ജുൻ റെഡ്ഢി ചോദിച്ചു.

“പോസിറ്റിവ്,”

ഫൈസൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *