ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 6 [SmiTHA]

Posted by

ഫൈസൽ പുഞ്ചിരിയോടെ മന്ത്രിച്ചു.

“ശരിക്കും പഷ്തൂൺ മേഖലയിൽ ഒരു രാജകുമാരിയെപ്പോലെ ജീവിച്ചവളാണ്…”

ഫൈസൽ തുടർന്നു.

“പക്ഷെ പർവീൺ ഒരു കുറ്റം ചെയ്തു….”

അർജ്ജുന്റെയും ഷഹാനയുടെയും ആകാംക്ഷ നിറഞ്ഞ മുഖങ്ങളിലേക്ക് അയാൾ നോക്കി.

“എന്ത് കുറ്റം?”

ഷഹാന ചോദിച്ചു.

“തനിക്ക് ഇഷ്ടമുള്ളയാളോടൊപ്പം അവൾ സന്ധ്യകഴിഞഞ റെസ്റ്റോറന്റിൽ പോയി…അവനോടൊപ്പം അവൾ തടാക തീരത്ത് പോയി…അവനോടൊപ്പം തീയറ്ററിൽ പോയി…അവളുടെ ഗ്രാമമുഖ്യൻ പഞ്ചായത്ത് വിളിച്ചുകൂട്ടി ….ശിക്ഷ കൊടുത്തു…”

“എന്ത് ശിക്ഷ?”

ചോദ്യം അർജ്ജുന്റെയായിരുന്നു..

“പരസ്യമായി റേപ്പ് ചെയ്യുക…”

ഫൈസൽ അവരുടെ മുഖത്ത് നോക്കാതെ പറഞ്ഞു.

“പഷ്തൂൺ മലയോര ഗ്രാമത്തിലെ ഒരു വെളിമ്പുറത്ത് കൂടിയാലോചന നടന്നു. അവളെ റേപ്പ് ചെയ്യാനുള്ള അവകാശം മൂന്ന് പേർക്ക്. മൂന്ന് പേരും പണം പഞ്ചായത്തിൽ അടയ്ക്കണം. റേപ്പിനു ദൃക്‌സാക്ഷിയായി പകുതിയിലേറെ സ്ത്രീകളുണ്ടാവണം. അതിൽ ഭൂരിഭാഗവും പതിനാലിന് മേലുള്ള പെണ്കുട്ടികളാവണം….”

ഷഹാന കാതുകൾ പൊത്തി.

“ഷഹാന അസഹ്യപ്പെടുന്നത് മനസ്സിലാക്കാം.,”

അർജ്ജുന്റെ നേരെ രൂക്ഷമായി നോക്കിക്കൊണ്ട് സിദ്ധാർത്ഥ് പറഞ്ഞു.

“ഷഹാന പാക്കിസ്ഥാനിൽ ആദ്യമായാണ്. നിന്റെ ഓപ്പറേഷൻ ലൈഫ് മൊത്തം ഇവിടെയല്ലായിരുന്നോ? അപ്പോൾ നീ ഇതിനെക്കുറിച്ച് കേട്ടിട്ടില്ലേ? പിന്നെയെന്തിനാ കണ്ണുകൾ രണ്ടും വെളിയിലേക്ക് ഇങ്ങനെ തള്ളുന്നത്?”

Leave a Reply

Your email address will not be published. Required fields are marked *