“വിട്ടുകള ദീദി…നമ്മുടെ ടീം ലീഡർ അല്ലെ?”
“ടീം ലീഡർ ആയത് കൊണ്ട് തന്നെ ഒന്ന് സൂക്ഷിച്ചാൽ കൊള്ളാം,”
അതി രൂക്ഷമായ വെറുപ്പോടെ സിദ്ധാർത്ഥ് പറഞ്ഞു.
“അതും റൂൾ തെറ്റിച്ച് എനിമി രാജ്യത്ത് നിന്ന് കല്യാണം കഴിച്ച ഒരാൾ..!”
ഷഹാന ഫൈസലിനെ സഹതാപത്തോടെ നോക്കി.
“ഫൈസൽ മെഹ്‌നൂറിനെ കല്യാണം കഴിക്കാനുണ്ടായ സാഹചര്യം നമ്മോട് ഇന്നലെ പറഞ്ഞതല്ലേ സിഡ്?”
അവൾ സിദ്ധാർത്ഥിനോട് ചോദിച്ചു.
“എനിക്ക് നിന്നെപ്പോലെ ആകാൻ പറ്റില്ല സിഡ്…”
അൽപ്പം കഴിഞ്ഞ് ഫൈസൽ പറഞ്ഞു.
കാര്യമറിയാതെ മറ്റുള്ളവർ ഫൈസലിനെയും സിദ്ധാർഥിനെയും മാറി മാറി നോക്കി.
“അങ്ങനെ നോക്കി കണ്ണ് കോങ്കണ്ണാകണ്ട,”
പരുക്കൻ സ്വരത്തിൽ സിദ്ധാർത്ഥ് പറഞ്ഞു.
“ഞാനും ഒരു പെണ്ണിന്റെ കൂടെയാ ഇവിടെ കറാച്ചിയിൽ പൊറുതി…പക്ഷെ നമ്മുടെ മഹാനായ ടീം ലീഡറെപ്പോലെ കല്യാണം കഴിച്ചിട്ടൊന്നുമില്ല…”
“ആണോ?”
ഷഹാന ഉത്സാഹത്തോടെ ചോദിച്ചു.
“ആരാ ആൾ? പേരെന്താ?”
“ടീം ലീഡർക്ക് അറിയാം,”
സിദ്ധാർഥ് ഫൈസലിനെ നോക്കി.