“എങ്ങോട്ട്?”
“സ്ഥലത്തേക്ക് …റൂം എടുക്കാം..അവിടെ…”
“ഭക്ഷണം കഴിക്കാൻ എന്തിനാണ് റൂമെടുക്കുന്നത്? അത് നല്ല ഒരു റെസ്റ്റോറൻറ്റ് അല്ലേ?”
അവൾ തൊട്ടുമുമ്പിലെ ഒരു പോഷ് റെസ്റ്റോറൻറ്റിലേക്ക് വിരൽ ചൂണ്ടി.
അസ്‌ലത്തിന്റെ മുഖത്ത് നിരാശ നിറഞ്ഞു.
അത് പുറത്തേക്ക് പ്രതിഫലിപ്പിക്കാതിരിക്കാൻ അയാൾ കഴിയുന്നത്ര ശ്രമിച്ചു. എങ്കിലും അതിന്റെ അനുരണനങ്ങൾ അല്പമെങ്കിലും ദൃശ്യമായി. അതിലേക്ക് അവൾ ഒരു കുസൃതി നോട്ടമെറിഞ്ഞു.
നാശം! ഇവൾ കളിപ്പിച്ച് രസിപ്പിക്കുകയാണ്!
എന്തെങ്കിലുമാകട്ടെ! നല്ല ഒരോട്ടമാണ്. അത് കളയണ്ട!
അവളോടൊപ്പം അയാൾ റെസ്റ്റോറന്റിലേക്ക് കയറി. വളരെ മൃദുവായ, നനുത്ത, ഉള്ള് തൊടുന്ന സരായിക്കി സംഗീതം നിറഞ്ഞ സുഖമുള്ള തണുപ്പ് നിറഞ്ഞ ഉൾഭാഗം. ഭിത്തിയിൽ പാഷ്തൂൺ, ബലൂചി പാരമ്പര്യം വിളിച്ചുപറയുന്ന മനോഹരമായ വലിയ പെയിന്റിങ്ങുകൾ.