“ഞാൻ ഈ കാന്റീൻ നടത്തുന്ന ആൾ മാത്രമല്ല…
യൂസുഫ് ഖാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി.
“നിങ്ങളുടെ ഡാറ്റാ ബേസ് നമ്പർ വൺ വൺ റ്റു സാംസങ്…”
അയാൾ ഷഹാനയെ നോക്കി പറഞ്ഞു.
“റോ ഏജൻറ്റ്. നെയിം ഫോർ ദ ഓപ്പറേഷൻ ഷാഹിദ ഇൻസിയ പഠാൻ.
ഏജൻറ്റ്സ് ഡാറ്റാ ബേസിലെ സെക്യൂരിറ്റി സർവീസസ് കോമ്പിനേഷൻ സീറോ റ്റു ഹാഷ് പ്രകാരം പേര് ഷഹാന സാദിഖ്.
വയസ്സ് മുപ്പത്,
ഡേറ്റ് ഓഫ് ബെർത്ത് ആയിരത്തി തൊള്ളായിരത്തി എൺപത്തൊൻപത്,
നാഷണാലിറ്റി ഡെന്മാർക്,
പ്ലേസ് ഓഫ് ബർത്ത് ഫ്രാൻക്ഫർട്ട് ജർമ്മനി,
പാസ്സ്പോർട്ട് നമ്പർ ഡ്യൂവൽ സിറ്റിസൺ ഷിപ്പ്
ഫാദേഴ്‌സ് നെയിം സാദിഖ് റാവുത്തർ
മദേഴ്‌സ് നെയിം അൽഷിഫാ സാദിഖ്
ഹസ്ബൻഡ്‌സ് നെയിം നോട്ടാപ്ലിക്കബിൾ
എജ്യൂക്കേഷനൽ ക്വളിഫിക്കേഷൻ ഗ്രാഡുവേറ്റ് ഇൻ ഇനോർഗാനിക് കെമിസ്ട്രി, ഗ്രാഡുവേറ്റ് ഇൻ ഇമ്മിഗ്രെഷൻ ലോ, ഇന്ത്യൻ പോലീസ് സർവ്വീസ്
ഓപ്പറേഷണൽ ട്രെയിനിങ്: അണ്ടർ എൻ ഐ എ, കെ ജി ബി, മൊസ്സാദ് ആൻഡ് എം ഐ സിക്സ്…”
ഷഹാന ശരിക്കും കണ്ണുകൾ മിഴിച്ചു. പിന്നെ അയാളുടെ നേരെ പുഞ്ചിരിയോടെ നോക്കി.