പിന്നെ അയാൾ ഷഹീദയുടെ നേരെ തിരിഞ്ഞു.
“വരൂ…”
പിന്നെ അയാൾ ഒരു മുറി തുറന്ന് അകത്തേക്ക് കയറി. അതിനുള്ളിൽ ഒരു ഇടനാഴിയുണ്ടായിരുന്നു. അതിൽ ഇരുട്ടായിരുന്നു. ഇടനാഴിയിലെ ഭിത്തിയിൽ തൊട്ട് അയാൾ സ്വിച്ചമർത്തി ലൈറ്റ് തെളിയിച്ചു.
“മാഡം..”
അയാൾ ബഹുമാനത്തോടെ വിളിച്ചു.
“പേര് വിളിച്ചാൽ മതി…”
അവൾ പുഞ്ചിരിച്ചു.
“ഷഹീദ ഇൻസിയ പഠാൻ…”
“പേര് വിളിക്കാം…”
ആയാലും ഗൗരവത്തോടെ പറഞ്ഞു.
“ഷഹീദ ഇൻസിയ പഠാൻ എന്നല്ല…ഷഹാന സാദിഖ് ഐ പി എസ്…”
“ശ്ശ്…”
അവൾ ചുണ്ടിൽ വിരൽ ചേർത്ത് അയാളെ നിശ്ശബ്ദനാക്കി.
“ഹൌ ഡൂ യൂ നോ മീ..?”